Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏനാത്ത് ബെയ്ലി പാലം പണിക്ക് സൈനികരെത്തി
text_fieldsbookmark_border
അടൂർ: ഏനാത്ത് ബെയ്ലി പാലത്തിെൻറ പണിക്ക് സൈനികരും സാധന സാമഗ്രികളും എത്തിച്ചേർന്നതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. 17 ട്രക്കുകളിലായിട്ടാണ് പാലം പണിയുന്നതിനുള്ള സാമഗ്രികൾ എത്തിച്ചത്. സെക്കന്തരാബാദിലുള്ള ആർമി െറജിമെൻറ് യൂനിറ്റാണ് പണി നടത്തുന്നത്.
50 ജവാന്മാർ പണികൾ നടത്തുന്നതിന് സജ്ജരായി കഴിഞ്ഞു. കൂടുതലും മലയാളികളാണ്. ബെയ്ലി പാലത്തിെൻറ ഇരുകരയിലെയും അബട്മെൻറുകളുടെ പണി കെ.എസ്.ടി.പി പൂർത്തീകരിച്ച് ആർമിയെ ഏൽപിച്ചു. അപ്രോച്ച് റോഡിെൻറ പണി ഉടൻ പൂർത്തീകരിക്കും. മാർച്ച് 27ന് പണി പൂർത്തീകരിക്കുമെന്ന് ആർമി ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
