Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവും ജാമ്യം കിട്ടി പുറത്തേക്ക്

text_fields
bookmark_border
ശബരിമല സ്വർണക്കൊള്ള; കെ.എസ് ബൈജുവും ജാമ്യം കിട്ടി പുറത്തേക്ക്
cancel

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമീക്ഷണർ കെ.എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശിൽപ കേസിലാണ് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യത്തിനായി ബൈജു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ദ്വാര പാലക കേസിലെ റിമാൻഡ് കാലാവധി കഴിയാത്തതിനെ തുടർന്ന് ജയിലിൽ തുടരുകയായിരുന്നു.

കെ.എസ് ബൈജുവിന് ജാമ്യം ലഭിച്ചതോടെ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവരുടെ എണ്ണം ഏഴായി. അതിൽ നാലു പേർക്കും സ്വാഭാവികസ ജാമ്യമാണ് ലഭിച്ചിരിക്കുന്നത്.മാർച്ച് 2 ന് ബോർഡ് അംഗമായിരുന്ന കെ.പി.ശങ്കര ദാസിന്‍റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

കേസിൽ തെളിവുകൾ ഹാജരാക്കാൻ എസ്.ഐ.ടിക്ക് കഴിയാത്തതാണ് പ്രതികൾക്ക് ഇത്തരത്തിൽ ജാമ്യം ലഭിക്കാൻ കാരണം. കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bail to KS Baiju
Next Story