Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചേരാനല്ലൂർ അപകടം: അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം

text_fields
bookmark_border
ചേരാനല്ലൂർ അപകടം: അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം
cancel

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ 17 കാരന്‍റെ പിതാവായ അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്നും മൈനർമാർ പ്രതികളാ‍യ എത്ര കേസുകളിൽ നരഹത്യാ കേസ് ചുമത്തിയുണ്ടെന്നും കോടതി ചോദിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഡീഷണൽ ജഡ്ജി അന്വേഷണത്തോട് എല്ലാ വിധത്തിലും സഹകരിക്കുന്ന സ്ഥിതിയിൽ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഇയാൾ കോടതിയുടെ മേൽനോട്ടത്തിലായതിനാൽ ഒളിവിൽ പോകാൻ സാധ്യതയില്ല, സ്ഥിരം കുറ്റവാളിയല്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

16 പേജുള്ള എതിർ സത്യവാങ്മൂലമാണ് സർക്കാർ ജാമ്യത്തെ എതിർത്ത് സർക്കാർ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളെ ഭയന്നാണോ ഇത്തരത്തിൽ സത്യവാങ്മൂലം സമർപ്പിച്ചതെന്ന് കോടതി ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bail to additional judge in cheranalloor accident case
Next Story