കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾക്ക് ജാമ്യം
text_fieldsകൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കൾ അടക്കമുള്ള പ്രതികൾക്ക് ജാമ്യം. ഇജാസ്, സജാദ്, ഷമീർ, തൗസീം എന്നിവർക്കാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയത്. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനും സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗവുമായ ഷാനവാസിന്‍റെ വാഹനത്തിലായിരുന്നു സംഘം ലഹരിമരുന്ന് കടത്തിയത്.
മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി.വൈ.എഫ്.ഐ തുമ്പോളി മേഖലാ ഭാരവാഹിയുമായിരുന്നു. മറ്റൊരു പ്രതിയായ സജാദ് ഡി.വൈ.എഫ്.ഐ വലിയമരം യൂനിറ്റ് സെക്രട്ടറിയും ആലിശ്ശേരി മേഖല ഭാരവാഹിയുമാണ്.
കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ഇജാസിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകക്ക് നല്‍കിയ എ. ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻറ് ചെയ്‌തിട്ടുണ്ട്.
വിഷയം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമീഷനെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഹരിശങ്കർ, ബാബുജൻ, ജി. വേണുഗോപാൽ എന്നിവരാണ് കമീഷന്‍ അംഗങ്ങള്‍. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

