Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ല​ങ്കേരിക്കും കൂട്ടാളികൾക്കും ജാമ്യം

text_fields
bookmark_border
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ല​ങ്കേരിക്കും കൂട്ടാളികൾക്കും ജാമ്യം
cancel

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ല​ങ്കേരി ഉൾപ്പെടെ മൂന്നുപേർക്ക് ജാമ്യം. ആകാശ് തില്ല​ങ്കേരി കോടതിയിൽ നേരിട്ട് ഹാജരാവുകയായിരുന്നു. ആകാശിന്റെ അടുത്ത സുഹൃത്തുക്കളായ ജിജോ തില്ല​ങ്കേരി, ജയപ്രകാശ് തില​​ങ്കേരി എന്നിവർക്കും ജാമ്യം ലഭിച്ചു.

ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് ഉൾപ്പടെയുള്ള മൂന്ന് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുത്തതിനു പിന്നാലെ ജിജോ തില്ല​ങ്കേരി, ജയപ്രകാശ് തില​​ങ്കേരി എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആകാശ് ഒളിവിലാണെന്നായിരുന്നു പൊലീസ് അറിയിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കഴിഞ്ഞദിവസം മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ഇവരെ പിടികൂടാൻ മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ ​പൊലീസ് പരിശോധനക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bail for Akash Tillankeri and his friends
Next Story