Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ പി.എഫ്.ഐ...

വ്യാജ പി.എഫ്.ഐ ചാപ്പകുത്ത്: പ്രതികൾക്ക് ജാമ്യം; ചുമത്തിയത് രാജ്യദ്രോഹത്തിന് പകരം ഗൂഢാലോചന കുറ്റം

text_fields
bookmark_border
fake PFI painting
cancel
camera_alt

ഷൈൻ കുമാർ, ജോഷി

കടയ്ക്കൽ: സൈ​​നി​​ക​​ന്റെ ദേ​​ഹ​​ത്ത് പി.​​എ​​ഫ്.​​ഐ എ​​ന്ന് ചാ​​പ്പ കു​​ത്തി​​യെ​​ന്ന വ്യാ​​ജ പ​​രാ​​തി​​ക്കേസിൽ പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സൈനികനായ ഇട്ടിവ സ്വദേശി ബി.എസ് ഭവനില്‍ ഷൈൻ, സുഹൃത്ത്​ ജോഷി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

കടയ്ക്കൽ കോടതിയിലെ അഡീഷനൽ​ പബ്ലിക്​ പ്രോസിക്യൂട്ടർ അവധിയിലായതിനാൽ പകരം ചുമതലയുള്ള പുനലൂർ കോടതിയിലെ അഡീഷനൽ​ പബ്ലിക്​ പ്രോസിക്യൂട്ടറെ കഴിഞ്ഞ ദിവസം ഓൺലൈനായി കേട്ട ശേഷമാണ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്.

രാ​​ജ​​സ്ഥാ​​നി​​ലെ ജ​​യ്സാ​​ൽ​​മീ​​ർ 751 ഫീ​​ൽ​​ഡ് വ​​ർ​​ക്​​​ഷോ​​പ്പി​​ൽ സൈ​​നി​​ക​​നാണ് ചാ​​ണ​​പ്പാ​​റ ബി.​​എ​​സ് നി​​വാ​​സി​​ൽ ഷൈ​​ൻ​​കു​​മാ​​ർ. ഒ​​രു​​മാ​​സം മു​​മ്പാ​​ണ് ഷൈ​​ൻ അ​​വ​​ധി​​ക്ക് നാ​​ട്ടി​​ലെ​​ത്തി​​യ​​ത്. കഴിഞ്ഞ 24ന്​ രാത്രി സു​​ഹൃ​​ത്തി​​ന് പ​​ണം കൊ​​ടു​​ക്കാ​​ൻ പോ​​ക​​വെ ചാ​​ണ​​പ്പാ​​റ​​ക്കും മു​​ക്ക​​ട​​ക്കും ഇ​​ട​​യി​​ലെ ആ​​ളൊ​​ഴി​​ഞ്ഞ വ​​ഴി​​യി​​ൽ കു​​റ​​ച്ചു​​പേ​​രെ കാ​​ണു​​ക​​യും ബൈ​​ക്ക് നി​​ർ​​ത്തി കാ​​ര്യം തി​​ര​​ക്ക​​വെ അ​​വ​​ർ ഇ​​ട​​വ​​ഴി​​യി​​ലേ​​ക്ക് വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി ത​​ന്നെ മ​​ർ​​ദി​​ക്കു​​ക​​യും വ​​സ്ത്രം വ​​ലി​​ച്ചു​​കീ​​റി മു​​തു​​ക​​ത്ത് പി.​​എ​​ഫ്.​​ഐ എ​​ന്ന് എ​​ഴു​​തു​​ക​​യും ചെ​​യ്ത​​താ​​യി പ​​രാ​​തി​​പ്പെ​​ട്ടാ​​ണ്​​ ഷൈ​​ൻ രം​​ഗ​​ത്തെ​​ത്തി​​യ​​ത്.

സംഭവം ദേശീയ മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായി. ഷൈനിനെ അനുകൂലിച്ച് ബി.ജെ.പി പ്രവർത്തകർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. എന്നാൽ, കേസ് വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

സൈനികനായ ഷൈൻ പറഞ്ഞതനുസരിച്ചാണ് പുറത്ത്​ പി.എഫ്.ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി മൊഴി നൽകിയതോടെ 26ന്​ ഇരുവരും അറസ്റ്റിലായി. മു​​തു​​കി​​ൽ പി.​​എ​​ഫ്.​​ഐ എ​​ന്ന് എ​​ഴു​​താ​​ൻ ഉ​​പ​​യോ​​ഗി​​ച്ച പെ​​യി​​ന്റും ബ്ര​​ഷും ജോ​​ഷി​​യു​​ടെ വീ​​ട്ടി​​ൽ​​നി​​ന്ന് പൊ​​ലീ​​സ് ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു. റിമാൻഡ്​ ചെയ്ത പ്രതികളെ തെളിവെടുക്കുന്നതിന്​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടിരുന്നു.

15 വ​​ർ​​ഷം മു​​മ്പാ​​ണ് ഷൈ​​ൻ സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്ന​​ത്. മൂ​​ന്ന് വ​​ർ​​ഷം​​കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ വി​​ര​​മി​​ക്കാ​​മാ​​യി​​രു​​ന്നു. കേസിൽ രാജ്യദ്രോഹം അടക്കം വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും ഗൂഢാലോചന അടക്കം കുറ്റങ്ങളാണ്​ ചുമത്തിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailPFI stamping
News Summary - Bail for accused in Fake allegation against PFI
Next Story