Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനം: പ്രതി...

പാലത്തായി പീഡനം: പ്രതി പത്മരാജന് ജാമ്യമില്ല

text_fields
bookmark_border
പാലത്തായി പീഡനം: പ്രതി പത്മരാജന് ജാമ്യമില്ല
cancel

കൊച്ചി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവി​​​െൻറ​ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്‍റും അധ്യാപകനുമായ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന്‍റെ ജാമ്യാപേക്ഷയാണ് തള്ളിയത്. നേരത്തെ തലശ്ശേരി ജില്ല സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്.

കേസില്‍ പെൺകുട്ടിയുടെ മാതാവിനെ കഴിഞ്ഞ ദിവസം കോടതി കക്ഷി ചേർത്തിരുന്നു. മാതാവിന് നോട്ടീസയക്കാനും കോടതി നിർദേശം നല്‍കി. കേസ് ഡയറി ഹൈകോടതിയിൽ ഹാജരാക്കി.

സ്‌കൂളിലെ ശുചിമുറിയില്‍ വച്ച് പ്രതി പത്മരാജന്‍ കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്യാത്തത്​ വൻ വിവാദമായിരുന്നു. നിരവധി പ്രതിഷേധങ്ങൾക്ക്​ ശേഷമാണ്​ ഒരുമാസത്തിന് ശേഷം ഇയാളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casePanoorBJPpalathayipalathayi rapePocso Cases
News Summary - bail denied for palathayi rape accused
Next Story