Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിഷപ്പി​െൻറ ജാമ്യഹരജി:...

ബിഷപ്പി​െൻറ ജാമ്യഹരജി: വിധി​ ഒക്​ടോബർ മൂന്നിന്​

text_fields
bookmark_border
ബിഷപ്പി​െൻറ ജാമ്യഹരജി: വിധി​ ഒക്​ടോബർ മൂന്നിന്​
cancel

കൊച്ചി: ബലാത്സംഗകേസിൽ അറസ്​റ്റിലായ ബിഷപ് ഫ്രാ​​േങ്കാ മുളയ്ക്ക​ലി​​​​​​​​​െൻറ ജാമ്യഹരജിയിൽ വിധി പറയുന്നത്​ ഹൈകോടതി ഒക്​ടോബർ മുന്നിലേക്ക്​ മാറ്റി. ബിഷപ്പി​ന്​ ജാമ്യം നൽകിയാൻ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ​കേസ്​ അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണത്തി​​​​​​​െൻറ നിർണായക ഘട്ടത്തിൽ ബിഷപ്പിന്​ ജാമ്യം അനുവദിക്കരുതെന്നും പൊലീസ്​ ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കാൻ ബിഷപ്​ വസ്​തുവകകൾ വാഗ്​ദാനം ചെയ്​തിരുന്നു. കൂടാതെ ​കേസുമായി ബന്ധപ്പെട്ട്​ അഞ്ചു കന്യാസ്​ത്രീകളുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും പൊലീസ്​ അറിയിച്ചു. 120 പേജിലധികം ഉള്ള മൊഴിയാണ്​ കന്യാസ്​ത്രീ മജിസ്​ട്രേറ്റിന്​ നൽകിയത്​. ബിഷപ്പി​​​െൻറ ഭീഷണികൊണ്ടാണ്​ കന്യാസ്​​ത്രീ ആദ്യം ഒന്നും പുറത്തുപറയാതിരുന്നതെന്നും ഡി.ജി.പി കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ടും പൊലീസ്​ കോടതിയിൽ സമർപ്പിച്ചു.

ലൈംഗിക പീഡനം ആരോപിച്ച്​ കന്യാസ്​ത്രീ നൽകിയ പരാതി വ്യാജമാണെന്ന്​ ബിഷപ് ഫ്രാ​േങ്കാ മുളയ്​ക്കലി​​​​​​​​​െൻറ അഭിഭാഷൻ ഹൈകോടതിയിൽ വാദിച്ചു. സഭയിൽ ഉയർന്ന പദവി വഹിച്ചിരുന്നയാളാണ് പരാതിക്കാരി. പദവിയിൽ നിന്നും​ മാറ്റിയതി​​​​​​​​​െൻറ വൈരാഗ്യമാണ്​ കേസി​​​​​​​​​െൻറ പിന്നിൽ. നാലു വർഷം മുമ്പ്​ നടന്നുവെന്ന്​ പറയുന്ന പീഡനത്തിൽ മെഡിക്കൽ റിപ്പോർട്ടി​​​​​​​​​െൻറ സാധുതയെന്തെന്നും പ്രതിഭാഗം ആരാഞ്ഞു.

പീഡനം നടന്നുവെന്നാരോപിക്കുന്നതി​​​​​​​​​െൻറ പിറ്റേദിവസം നടന്ന ചടങ്ങി​​​​​​​​​െൻറ വിഡിയോ ദൃശ്യങ്ങളും ബിഷപ്പി​​​​​​​​​െൻറ അഭിഭാഷൻ കോടതിയിൽ ഹാജരാക്കി. കന്യാസ്ത്രീയുടെ സഹോദരിയുടെ മക​​​​​​​​​െൻറ ആദ്യ കുർബാന ചടങ്ങി​​​​​​​​​െൻറ വിഡിയോ ദൃശ്യങ്ങളാണ്​ ഹാജരാക്കിയത്​. ചടങ്ങിൽ ബിഷപ്​​ ഫ്രാ​േങ്കായും പ​െങ്കടുത്തിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്​തത്​ നിയമവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ്​. കന്യാസ്ത്രീയും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ബിഷപ് ജാമ്യ ഹരജിയില്‍ ആരോപിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJajalandhar bishopBishop Franco Mulakkalkerala online newsFranco Arrest
News Summary - Bail Application Of Bishop Consider today - Kerala News
Next Story