ലീല മേനോൻ മാധ്യമപുരസ്കാരം ബൈജു കൊടുവള്ളി ഏറ്റുവാങ്ങി
text_fieldsകൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവസമിതി ഏർപ്പെടുത്തിയ ലീല മേനോൻ മാധ്യമ പുരസ്കാരം മാധ്യമം േഫാട്ടോഗ്രാഫർ ബൈജു കൊടുവള്ളി ദിനമണി ചീഫ് എഡിറ്റർ കെ. വൈദ്യനാഥനിൽനിന്ന് ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ അധ്യക്ഷതവഹിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, കെ.വി.എസ്. ഹരിദാസ്, ടി. സതീശൻ, ജെ. വിനോദ്കുമാർ എന്നിവർ സംസാരിച്ചു. മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന യുവാവിെൻറ മൃതദേഹത്തിെൻറ ദയനീയ ചിത്രത്തിനായിരുന്നു പുരസ്കാരം.
വിവിധ പുരസ്കാരങ്ങൾ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററും ജന്മഭൂമി മാനേജിങ് എഡിറ്ററുമായിരുന്ന ബി. ബാലകൃഷ്ണൻ, മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാം, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ജോഷി കുര്യൻ, മനോരമ ന്യൂസ് കാമറാമാൻ അഭിലാഷ് എന്നിവർ ഏറ്റുവാങ്ങി.
