ബാഗ് ഭാരം കുറക്കൽ:.സി.ബി.എസ്.ഇ വിദ്യാർഥികളുടെ കാര്യത്തിൽ നടപടിയെന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: സി.ബി.എസ്.ഇ സ്കൂൾ വിദ്യാർഥികളുടെ ബാഗിെൻറ ഭാരം കുറക്കാനും ക്ലാസുകളിൽ ശുദ് ധമായ കുടിവെള്ളം ഉറപ്പാക്കാനും എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഹൈകോടതി. വാട്ടർ ബോട്ടിലുകൾ കുട്ടികൾ കൊണ്ടുവരുന്നത് ഒഴിവാക്കി ക്ലാസ് മുറികളിൽതന്നെ കുടിവെള്ളം ഉറപ്പാക്കുമെന്നും പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയെന്നുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിെൻറ വിശദീകരണം പരിഗണിച്ച ശേഷമാണ് സി.ബി.എസ്.ഇ വിദ്യാർഥികളുടെ കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് അനിൽ നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞത്.
സർക്കാറിെൻറ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വാക്കാൽ ചോദിച്ചത്. ബാഗിെൻറ അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ഇത് നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
