പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; പരാതിക്കാരനും വീണു കിട്ടിയയാളും ഒരേ സമയം സ്റ്റേഷനിൽ
text_fieldsവേങ്ങര: യാത്രക്കിടെ നഷ്ടപ്പെട്ട പണം പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ചേറൂർ സ്വദേശി സൽമാനുൽ ഫാരിസ്. വഴിയരികിൽനിന്ന് കണ്ടു കിട്ടിയ ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി പാലക്കാടൻ സിദ്ദീഖിനെ പൊലീസ് അഭിനന്ദിച്ചു.
വ്യാഴാഴ്ച രാവിലെ ബൈക്ക് യാത്രക്കിടെയാണ് സൽമാനുൽ ഫാരിസിെൻറ ബാഗ് നഷ്ടമാവുന്നത്. പരാതി നൽകാനെത്തിയ സൽമാനുൽ ഫാരിസും കച്ചേരിപ്പടിയിൽനിന്ന് കളഞ്ഞു കിട്ടിയ ബാഗ് ഏൽപ്പിക്കാനെത്തിയ സദ്ദീഖും വേങ്ങര പൊലീസ് സ്റ്റേഷനിലെത്തിയത് ഒരേ സമയത്ത്.
ഹൗസ് ഓഫിസർ എ. ആദംഖാൻ, എസ്.ഐ എം.പി. അബൂബക്കർ, എ.എസ്.ഐ സത്യപ്രസാദ് എന്നിവർ ബാഗ് ഉടമസ്ഥനെ തിരിച്ച് ഏൽപ്പിച്ചു.

