കുടുംബവഴക്ക്; ജ്യേഷ്ഠെൻറ കുത്തേറ്റ് അനിയൻ മരിച്ചു
text_fieldsബദിയടുക്ക: കുടുംബവഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠെൻറ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിൽ ഉറുമിയിലെ പരേതരായ അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാറാണ് (29) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടുന്നതിനിടയിലും പിന്തുടര്‍ന്നു കുത്തിയെന്ന് പൊലീസ് പറഞ്ഞു. ഒാടിക്കൂടിയ അയല്‍വാസികള്‍ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീടാക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ സംഭവത്തിൽ മരിച്ച നിസാറിനെതിരെ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. റിമാൻഡിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അനുജെൻറ ഇത്തരം സ്വഭാവങ്ങൾ ജ്യേഷ്ഠൻ ചോദ്യം ചെയ്യുകയും വഴക്കിടുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. അനുജനുമായുള്ള ഇൗ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

