Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ മാധ്യമങ്ങളിൽ...

സമൂഹ മാധ്യമങ്ങളിൽ മതസ്​പർധ വളർത്തുന്ന വിഡിയോ: ആർ.എസ്​.എസ്​ പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
agali-arrest.jpg
cancel

പാലക്കാട്​: സമൂഹ മാധ്യമങ്ങളിൽ മതസ്​പർധ വളർത്തും വിധം വിദ്വേഷ പരാമർശം നടത്തിയ ആർ.എസ്​.എസ്​ പ്രവർത്തകനെ പൊലീ സ്​ അറസ്​റ്റ്​ ചെയ്​തു. അഗളി കള്ളമല സ്വദേശി ശ്രീജിത്ത്​ രവീന്ദ്രനാണ്​ അറസ്​റ്റിലായത്​. ഇയാളെ അഗളി പൊലീസ്​ രാ വിലെ വീട്ടിലെത്തി​ കസ്​റ്റഡിയിലെടുക്കുകയും വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു.

മലപ്പുറത്തും അഗളി പൊലീസ്​ സ്​റ്റേഷനിലുമായി എ​േട്ടാളം പരാതികളാണ്​ ഇയാൾക്കെതിരെ ലഭിച്ചത്​്. അഭിഭാഷകനായ ശ്രീജിത്ത്​ പെരുമന ഉൾപ്പെടെയുള്ളവരാണ്​ പരാതി നൽകിയത്​. പരാതിയുടെ അടിസ്ഥാനത്തിൽ മതസ്​പർധ വളർത്തൽ കുറ്റം​ ചുമത്തിയാണ്​ കേസെടുത്തത്​​. ജാമ്യമില്ലാത്ത കുറ്റമാണിത്​​. ഇയാളെ ഉച്ചക്ക്​ ശേഷം മണ്ണാർകാട്​ മജിസ്​ട്രേറ്റിനു മുന്നിൽ ഹാജരാക്കും​.

സ്വന്തമായി സംസാരിച്ച്​ സമൂഹമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോയിലൂടെയാണ്​ ഇയാൾ വിദ്വേഷ പരാമർശം നടത്തിയത്​. മോശമായ പ്രയോഗങ്ങളും ഇയാൾ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsagali arrestkerala rss worker
News Summary - bad remarks about other religioun on social media; rss worker under arrest -kerala news
Next Story