Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ല ട്രാവൻകൂർ...

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്​സിൽ ഇല്ലാത്ത തസ്​തികയിലേക്ക്​ പിൻവാതിൽ നിയമനം

text_fields
bookmark_border
Travancore Sugars
cancel

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ലെ ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്​​സ്​ ആ​ൻ​ഡ്​​ കെ​മി​ക്ക​ൽ​സി​ൽ ഇ​ല്ലാ​ത്ത ത​സ്​​തി​ക​യി​ലേ​ക്ക്​ പി​ൻ​വാ​തി​ൽ നി​യ​മ​നം. കെ​മി​സ്​​റ്റ്​ എ​ന്ന പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ചാ​ണ്​ നി​യ​മ​നം ന​ട​ത്തി​യ​ത്. പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ​ക്ക്​ പ​ക​ര​മാ​ണ്​ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച​ത്.

നി​യ​മി​ച്ച​യാ​ൾ​ക്ക്​ പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ പ​ദ​വി വ​ഹി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ പ​ക​രം കെ​മി​സ്​​റ്റ്​ എ​ന്ന ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച്​ പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​രു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി 27ന്​ ​സ്​​ഥാ​പ​ന​ത്തി​​ലെ ഓ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​റാ​ണ്​ നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സ്​​പി​രി​റ്റ്​ വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ സ്​​ഥാ​പ​നം ഉ​ഴ​ലു​ന്ന​തി​നി​ട​യി​ലാ​ണ്​ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. നി​യ​മ​ന​ത്തി​നാ​യി വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ച്ച്​ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യോ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ക​യോ വെ​ബ്​​സൈ​റ്റി​ൽ അ​റി​യി​പ്പ്​ ന​ൽ​കു​ക​യോ ഒ​ന്നും ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. ഇ​തൊ​ന്നും ചെ​യ്യാ​തെ നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി​യ​താ​ണ്​ പി​ൻ​വാ​തി​ൽ നി​യ​മ​നം എ​ന്ന ആ​രോ​പ​ണ​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​ത്. ഭ​ര​ണ​ക​ക്ഷി​യി​ലെ ഉ​ന്ന​ത​രു​ടെ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ്​ പു​തി​യ ത​സ്​​തി​ക​യി​ലേ​ക്ക്​ നി​യ​മ​ന ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ ത​സ്​​തി​ക​യി​ൽ നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങാ​ണ്. നി​യ​മ​നം ല​ഭി​ച്ച​യാ​ളു​ടെ യോ​ഗ്യ​ത എം.​സി മൈ​ക്രോ ബ​യോ​ള​ജി​യാ​ണ്. അ​തി​നാ​ലാ​ണ്​ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച​ത​ത്രെ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ സ്​​പി​രി​റ്റ്​ ത​ട്ടി​പ്പ്​ കേ​സി​ൽ​പെ​ട്ട്​ പു​റ​ത്താ​യ​തി​ന്​ പ​ക​ര​മാ​ണ്​ അ​തേ ചു​മ​ത​ല വ​ഹി​ക്കാ​ൻ പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ച്ച്​ നി​യ​മ​നം ന​ട​ത്തി​യ​ത്.

2020 ഒ​ക്​​ടോ​ബ​ർ 16ന്​ ​തി​രു​വ​ല്ല ട്രാ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്​​സി​ലെ 58 ത​സ്​​തി​ക​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. അ​തി​ൽ കെ​മി​സ്​​റ്റ്​ എ​ന്ന ത​സ്​​തി​ക​യി​ല്ല. ജ​ന​റ​ൽ മാ​നേ​ജ​ർ, പേ​ഴ്​​സ​ന​ൽ മാ​നേ​ജ​ർ, ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ, പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ, ടെ​ക്​​നി​ക്ക​ൽ മാ​നേ​ജ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച്​ മാ​നേ​ജീ​രി​യ​ൽ ത​സ്​​തി​ക​ക​ളാ​ണ്​ ഇ​വി​ടെ​യു​ള്ള​ത്. അ​തി​ൽ ഒ​ന്നി​ന്​ തു​ല്ല്യ​മാ​യാ​ണ്​ കെ​മി​സ്​​റ്റ്​ എ​ന്ന ത​സ്​​തി​ക​ സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്. പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​രു​ടെ അ​ഭാ​വ​ത്തി​ൽ ടെ​ക്​​നി​ക്ക​ൽ മാ​നേ​ജ​രാ​ണ്​ പ്രൊ​ഡ​ക്​​ഷ​ൻ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​ത്. കെ​മി​സ്​​റ്റ്​ എ​ന്ന ത​സ്​​തി​ക​യി​ൽ ആ​ളി​ല്ലാ​തെ ഉ​ൽ​പാ​ദ​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ജ​ന​റ​ൽ ​മാ​നേ​ജ​ർ ജോ​യ​ൽ വ​ർ​ഗീ​സ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു. നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു​കൊ​ണ്ട്​ ക​മ്പ​നി വെ​ബ്​​സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. മ​റ്റ്​ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ​നി​ന്ന്​ ഡെ​പ്യൂ​​ട്ടേ​ഷ​നി​ലും ആ​ളെ ക്ഷ​ണി​ച്ചി​രു​ന്ന​​ത്രെ. ഡെ​പ്യൂ​​ട്ടേ​ഷ​നി​ൽ ആ​രും വ​ന്നി​ല്ല. നാ​ലു​പേ​രാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഓ​ൺ​ലൈ​ൻ വ​ഴി ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി. ഇ​തി​ൽ എ​ക്​​സ്​​പീ​രി​യ​ൻ​സു​ള്ള​യാ​ളെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ്​ ജോ​യ​ൽ വ​ർ​ഗീ​സ് പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Backdoor AppointmentsTravancore Sugars
News Summary - Backdoor appointment to a non-existent post in Travancore Sugars, Thiruvalla
Next Story