Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീണ്ടും സ്കൂളിലേക്ക്:...

വീണ്ടും സ്കൂളിലേക്ക്: ഒന്ന്​-ഒമ്പത്​ ക്ലാസുകൾ ഇന്ന്​ പുനരാരംഭിക്കും; പ്രീ​ പ്രൈമറി ക്ലാസുകളും തുറക്കും

text_fields
bookmark_border
വീണ്ടും സ്കൂളിലേക്ക്: ഒന്ന്​-ഒമ്പത്​ ക്ലാസുകൾ ഇന്ന്​ പുനരാരംഭിക്കും; പ്രീ​ പ്രൈമറി ക്ലാസുകളും തുറക്കും
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ അ​ട​ച്ച സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ലെ ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ക്ലാ​സു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്നു. ആ​ദ്യ​ത്തെ ഒ​രാ​ഴ്ച ഉ​ച്ച​വ​രെ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രും.

സ്കൂ​ളു​ക​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളും തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ഇ​വ​ർ​ക്ക് തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ 50 ശ​ത​മാ​നം പേ​രെ പ​​ങ്കെ​ടു​പ്പി​ച്ച് ഉ​ച്ച​വ​രെ ക്ലാ​സ് ന​ട​ത്താം. പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ ശ​നി​യാ​ഴ്ച​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കും.

ഈ ​മാ​സം 21 മു​ത​ൽ ഒ​ന്ന് മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ബാ​ച്ച്​ സ​മ്പ്ര​ദാ​യം ഒ​ഴി​വാ​ക്കി, മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി വൈ​കീ​ട്ട്​ വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. തീ​രു​മാ​നം സം​സ്ഥാ​ന​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​ണ്. നി​ല​വി​ൽ 10, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ​ക്ക് രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ ബാ​ച്ചു​ക​ളാ​യു​ള്ള അ​ധ്യ​യ​നം തു​ട​രു​ന്നു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ യൂ​നി​ഫോം ധ​രി​ച്ച്​ സ്കൂ​ളി​ലെ​ത്തു​ന്ന​താ​ണ്​ ഉ​ചി​തം. ഇ​പ്പോ​ഴ​ത്തെ സാഹചര്യ​ത്തി​ൽ പ​കു​തി കു​ട്ടി​ക​ൾ എ​ത്തു​ന്ന​തും മു​ഴു​വ​ൻ കു​ട്ടി​ക​ൾ എ​ത്തു​ന്ന​തും ഒ​രു​പോ​ലെ​യാ​​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ പൂ​ർ​ണ​തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ല​വി​ലു​ള്ള​തി​നു പു​റ​മെ അ​ധി​ക നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള മാ​ർ​ഗ​രേ​ഖ​യും പ്ര​സി​ദ്ധീ​ക​രി​ച്ചു.

സാ​ധാ​ര​ണ ടൈം​ടേ​ബി​ൾ പി​ന്തു​ട​ര​ണം

ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ ബാ​ച്ച​ടി​സ്ഥാ​ന​ത്തി​ൽ ഉ​ച്ച​വ​രെ ക്ലാ​സ് (14ാം തീയതി വ​രെ)

10, പ്ല​സ് വ​ൺ, പ്ല​സ് ടു ​വൈ​കീ​ട്ട് വ​രെ ബാ​ച്ചു​ക​ളാ​യി തു​ട​രും (19ാം തീയതി വ​രെ)

10, പ്ല​സ് ടു ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഫെ​ബ്രു​വ​രി 28ന​കം പൂ​ർ​ത്തി​യാ​ക്കി റി​വി​ഷ​ൻ തു​ട​ങ്ങ​ണം.

ശ​നി​യാ​ഴ്ച​ക​ളി​ൽ സ്കൂ​ൾ​ത​ല എ​സ്.​ആ​ർ.​ജി ചേ​ർ​ന്ന് വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ണം.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​ധ്യാ​പ​ക​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണം; എ​ത്ര പ​ഠി​പ്പി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്​ ന​ൽ​ക​ണം.

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു, ​വി.​എ​ച്ച്.​എ​സ്.​ഇ പ​ഠ​ന പി​ന്തു​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ക്ക​ണം.

പ​ഠ​ന​ത്തി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ക​ർ​മ പ​ദ്ധ​തി വേ​ണം.

കു​ട്ടി​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്താ​നും മാ​ന​സി​ക സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ വേ​ണം.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന വി​ട​വ് നി​ക​ത്താ​ൻ വ്യ​ക്തി​ഗ​ത പി​ന്തു​ണ ന​ൽ​ക​ണം.

ഡി​ജി​റ്റ​ൽ/​ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും പി​ന്തു​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം തു​ട​രാം.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ൾ 50 ശ​ത​മാ​നം കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്താം.

ഒ​ന്ന് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്ക് വാ​ർ​ഷി​ക പ​രീ​ക്ഷ ന​ട​ത്തും; തീ​യ​തി പി​ന്നീ​ട്.

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Reopenschool
News Summary - Back to school: Classes one- and nine will resume today; Pre-primary classes will also be open
Next Story