പാലക്കാട് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് വിലക്ക്
text_fieldsപാലക്കാട്: ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് പിൻസീറ്റ് യാത്രക്ക് അനുമതിയുള്ളത്.
പോപ്പുലര്‍ ഫ്രണ്ട് , ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് നടപടി.
നേരത്തെ ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

