പിൻസീറ്റുകാർക്ക് ഹെൽമറ്റ് : ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനാവില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഇരുചക്ര വാഹനമോടിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഇളവ് നല്‍ കാന്‍ സംസ്ഥാന സര്‍ക്കാറിനാവില്ലെന്ന് ഹൈകോടതി. മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പു തിയ ഭേദഗതി ആഗസ്റ്റ് ഒമ്പതുമുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെ ഞ്ച് ഇക്കാര്യം പറഞ്ഞത്.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലുവയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്നാണ് കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതി. ഭേദഗതിക്ക് മുമ്പുള്ള കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ 129ാം വകുപ്പ് ഹെല്‍മറ്റില്‍ ഇളവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. 2019ല്‍ നിയമം മാറ്റിയതോടെ ഈ അധികാരം നഷ്ടപ്പെട്ടു.
പഴയ നിയമത്തിെൻറ അടിസ്ഥാനത്തില്‍ ഹെല്‍മറ്റ് ധരിക്കുന്നതിന് ഇളവനുവദിച്ച് 2003ല്‍ കേരള മോട്ടോര്‍ വാഹന നിയമത്തില്‍ ഉള്‍പ്പെടുത്തിയ 347 എ വകുപ്പ് 2015 ഒക്ടോബര്‍ 16ന് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.
347 എ വകുപ്പിനെതിരെ ജോര്‍ജ് ജോണ്‍ എന്നയാള്‍ നല്‍കിയ ഹരജിയും സ്േറ്റ ചെയ്തതിനെതിരെ 2015ല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിക്കുന്നത്. ഹരജിയും അപ്പീലും 19ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
