പിൻസീറ്റ് ഹെൽമറ്റ്: 91 പേർ പിടിയില്‍
text_fieldsതിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാരുടെ ഹെൽമറ്റ് പരിേശാധന രീതി താക്കീതും മുന്നറിയിപ്പും കടന്ന് പിഴ ചുമത്തലിലേക്ക്. ചൊവ്വാഴ്ച വൈകീട്ട് വരെയുള്ള കണക്ക് പ്രകാരം പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച 91 പേരിൽനിന്ന് 500 രൂപ വീതം പിഴയീടാക്കി. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് പുഴ ചുമത്തിയത്. മറ്റു ജില്ലകളില്‍ പരിശോധന നടത്തിയെങ്കിലും പിന്‍സീറ്റിൽ പിഴ വീണിട്ടില്ല.
ചൊവ്വാഴ്ച മുതല്‍ പരിശോധന കൂടുതല്‍ ശക്തമാക്കും. മറ്റു ജില്ലകളിലെ ഉദ്യോഗസ്ഥരോടും പരിശോധന തുടരാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നിര്‍ദേശം നല്കി. പിഴ ഒടുക്കാന്‍ വിസമ്മതിക്കുന്നവരോട് തര്‍ക്കിക്കാതെ നിയമലംഘനം കാമറയില്‍ പകര്‍ത്തിയശേഷം റിപ്പോര്‍ട്ട് തയാറാക്കാനാണ് നിര്‍ദേശം. ഈ പിഴയൊടുക്കാതെ മറ്റു സേവനങ്ങള്‍ ലഭിക്കില്ല. വാഹനം വില്‍ക്കാനോ, ടാക്സ് അടയ്ക്കാനോ, പെര്‍മിറ്റ് പുതുക്കാനോ കഴിയില്ല. ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരുവിധ ഇളവും നല്‍കേണ്ടതില്ലെന്നാണ് നിര്‍ദേശം. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ച 455 പേരെ പിടികൂടി. സീറ്റ് ബെല്‍റ്റ് ഉപയോഗവും നിര്‍ബന്ധമാക്കുകയാണ്.
വാഹനം തടഞ്ഞ് പരിശോധന വേണ്ട, കുറ്റകൃത്യങ്ങൾ പിടിക്കാൻ ആധുനിക സംവിധാനം ഉപയോഗിക്കാം
തിരുവനന്തപുരം: ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ വാഹനങ്ങൾ തടഞ്ഞുനിർത്തുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കള്ളക്കടത്ത്, അനധികൃതമായി പണം കൈമാറൽ, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങൾ തടഞ്ഞുനിർത്താവൂ.
കഴിയുന്നതും ഇൻസ്പെക്ടർ റാങ്കിലോ മുകളിലോ ഉള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലേ വാഹനം തടയാവൂ. അപകടങ്ങൾ ഉൾപ്പെടെ ഹൈവേ ട്രാഫിക് പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്തം അതത് മേഖലയിലെ ഹൈവേ പൊലീസ് വാഹനങ്ങൾക്കാണെന്ന് ജില്ല പൊലീസ് മേധാവിമാർ ഉറപ്പുവരുത്തണം. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡിജിറ്റൽ കാമറ, ട്രാഫിക് നിരീക്ഷണ കാമറ, മൊബൈൽ ഫോൺ കാമറ, വിഡിയോ കാമറ എന്നിവ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയ കാര്യം സർക്കുലറിൽ ഓർമിപ്പിച്ചു.
ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചാൽ കുറ്റവാളികൾക്കെതിരെ പഴുതില്ലാത്ത തെളിവുകളോടെ നിയമ നടപടി സ്വീകരിക്കാനാകും. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെയും വാഹനം നിർത്താൻ ആവശ്യപ്പെടുമ്പോൾ വിസമ്മതിക്കുന്നവരെയും രജിസ്േട്രഷൻ നമ്പർ മനസ്സിലാക്കി പിടികൂടാനാകും.
നേരത്തേ നിശ്ചയിച്ച സ്ഥലങ്ങളിൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്താം.
ഹെൽമറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരു കാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് യാത്രക്കാരെൻറയും പൊലീസുദ്യോഗസ്ഥെൻറയും ജീവന് ഭീഷണിയാകുമെന്നുമുള്ള കോടതി നിരീക്ഷണവും ഡി.ജി.പി ചൂണ്ടിക്കാട്ടി. ൈഡ്രവർ വാഹനം നിർത്തുമെന്ന ധാരണയിൽ ഉദ്യോഗസ്ഥർ റോഡിെൻറ മധ്യത്തിലേക്ക് ചാടിവീണ് തടയാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നു. നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഓഫിസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡി.ജി.പി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
