Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേണം 18 കോടി; ഈ...

വേണം 18 കോടി; ഈ പി​േഞ്ചാമനയ​ുടെ പുഞ്ചിരി മായാതിരിക്കാൻ

text_fields
bookmark_border
വേണം 18 കോടി; ഈ പി​േഞ്ചാമനയ​ുടെ പുഞ്ചിരി മായാതിരിക്കാൻ
cancel
camera_alt

ആമിന ഇഫ്​റത്ത്

കണ്ണൂർ: അമ്മിഞ്ഞപ്പാലി​െൻറ മാധുര്യം വിട്ടുമാറാത്ത ഇളംചുണ്ടു വിടർത്തി അവൾ ചിരിക്കും. തനിക്ക്​ പിടിപ്പെട്ട മാരകരോഗത്തി​െൻറ കാഠിന്യമേതുമറിയാതെ. മൂന്നുമാസം മാത്രം പ്രായമുള്ള ഈ പിഞ്ചുകുഞ്ഞ് പൊരുതുകയാണ്​ സ്വന്തം ജീവനുവേണ്ടി.

ഇരിവേരിയിലെ കെ.വി. സിദ്ദീഖി​െൻറയും ഷബാനയുടെയും മകൾ ആമിന ഇഫ്​റത്ത്​ സ്​പൈനൽ മസ്​കുലാർ അട്രോഫി​ (എസ്​.എം.എ) രോഗം പിടിപെട്ട്​​ ചികിത്സയിലാണ്​​. ഇവരുടെ രണ്ടു​ കുട്ടികൾ ജനിച്ച്​ ആറും ഏഴും മാസം എത്തു​​േമ്പാഴേക്കും മരണപ്പെട്ടിരുന്നു. ഒമ്പതു വർഷം മുമ്പായിരുന്നു അത്​. മൂന്നാമത്തെ കുട്ടിക്ക്​ എസ്​.എം.എ ആണെന്ന്​ കണ്ടെത്തിയതോടെ ആദ്യത്തെ രണ്ട്​ കുട്ടികളും മരിച്ചത്​ ഇതേ രോഗം ബാധിച്ചാകാമെന്ന കണക്കു കൂട്ടലിലാണ്​ കുടുംബവും നാട്ടുകാരും.

ബംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സ നടത്തുന്ന ആമിന ഇഫ്​റത്തി​െൻറ ജീവിതം തിരിച്ചു പിടിക്കാനായി നാടും നാട്ടുകാരും കൈകോർക്കുകയാണ്​. എസ്​.എം.എയുടെ ആദ്യ ടൈപ്പാണ്​ കുട്ടിയെ ബാധിച്ചിരിക്കുന്നതെന്നാണ്​ ഡോക്​ടർമാരുടെ കണ്ടെത്തൽ.

രണ്ടു മാസത്തിനുള്ളിൽ ഇതിനാവശ്യമായ ചികിത്സ നടത്തണമെന്നാണ്​ ഡോക്​ടർമാർ നിർദേശിച്ചിട്ടുള്ളതെന്ന്​ ചെയർമാനും ചെമ്പിലോട്​ പഞ്ചായത്ത്​ പ്രസിഡൻറുമായ​ കെ. ദാമോദരനും ജനറൽ കൺവീനർ എം.സി. മോഹനനും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബേക്കറി തൊഴിലാളിയായ സിദ്ദീഖിന്​ ചികിത്സക്കാവശ്യമായ 18 കോടി രൂപ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്​. എട്ട്​ സെൻറ്​ ഭൂമി മാത്രം സ്വന്തമായുള്ള സിദ്ദീഖിന്​ പണി പൂർത്തിയാക്കാത്ത വീടുവെച്ച വകയിൽ നാലു ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്​.

അപൂർവമായ സോൾജെൻസ്​മ എന്ന മെഡിസിൻ നൽകിയാൽ കുട്ടിയെ സാധാരണ നിലയിലേക്ക്​ എത്തിക്കാൻ സാധിക്കുമെന്നാണ്​ ഡോക്​ടർമാർ പറയുന്നത്​. സഹായം നൽകുന്നതിനായി കനറ ബാങ്കി​െൻറ ചക്കരക്കൽ ശാഖയിൽ ആമിന ഇഫ്​റത്ത്​ ചികിത്സ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. അക്കൗണ്ട്​ നമ്പർ: 1100 208 201 36 (IFSC CNRB0004698). 9539170140 എന്ന നമ്പറിൽ ഗൂഗ്​ൾ പേ, ഫോൺ പേ, പേടിഎം വഴിയും തുക നൽകാവുന്നതാണ്​. വാർത്തസമ്മേളനത്തിൽ ട്രഷറർ സിറാജ്​ ഇരിവേരി, വൈസ്​ ചെയർമാൻ എം. സുധാകരൻ, ജോ. കൺവീനർ ഷക്കീർ മൗവഞ്ചേരി എന്നിവരും സംബന്ധിച്ചു.

കെ.കെ. ശൈലജ എം.എൽ.എ സന്ദർശിക്കും

കണ്ണൂർ: എസ്​.എം.എ രോഗം ബാധിച്ച്​ ചികിത്സയിൽ കഴിയുന്ന ആമിന ഇഫ്​റത്തി​െൻറ കുടുംബത്തെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ ചൊവ്വാഴ്​ച സന്ദർശിക്കും. തുടർന്ന്​ നാട്ടുകാരുടെ ചികിത്സ കമ്മിറ്റിയു​െട ഓഫിസും അവർ ഉദ്​ഘാടനം ചെയ്യും.

കുട്ടിയുടെ ചികിത്സക്ക്​ പരമാവധി സഹായം കെ.കെ. ശൈലജ എം.എൽ.എ വാഗ്​ദാനം ചെയ്​തതായി ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpKannur NewsSpinal Muscular Atrophy (SMA)
News Summary - baby seeks 18 crore rupees for SMA treatment
Next Story