നാടോടി കുടുംബത്തിലെ കുഞ്ഞിനെ വെട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsമഞ്ചേരി: നാടോടിസ്ത്രീയെ അപമാനിക്കാൻ ശ്രമിക്കുന്നതിനിടെ കൈക്കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഞ്ചേരി ചെരണി വലിയവീട്ടിൽ അയ്യൂബിനെയാണ് (30) പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വൈകീട്ട് മഞ്ചേരി കച്ചേരിപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പരിസരത്ത് പിടിയിലായ അയ്യൂബ് താമരശ്ശേരി സ്വദേശിനിയെ അപമാനിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അവരുടെ കുഞ്ഞിന് വെേട്ടറ്റത്.
അടിപിടിയും വാക്കേറ്റവുമുണ്ടായതിനെത്തുടർന്ന് ഇയാൾ കത്തിയെടുത്ത് വീശിയപ്പോൾ ഒമ്പത് മാസം പ്രായമായ കുഞ്ഞിെൻറ കാലിൽ കൊള്ളുകയായിരുന്നു.ഗുരുതര മുറിവേറ്റ കുഞ്ഞിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ നൽകി. അറസ്റ്റിലായ അയ്യൂബും സുഹൃത്തും മഞ്ചേരി ചെരണി ആശുപത്രിക്ക് സമീപം ആക്രമിച്ച് പണം കവർന്ന കേസിൽ ശിക്ഷയനുഭവിച്ചവരാണ്. അയ്യൂബ് അഞ്ച് കഞ്ചാവ് കേസുകളിലും കൊലപാതക കേസിലും പ്രതിയാണ്. മഞ്ചേരി സ്റ്റേഷനിലും കേസുണ്ട്.
റെയിൽവേ പൊലീസ് കാപ്പ ചുമത്തി ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. അതേസമയം, കുഞ്ഞിന് വെട്ടേറ്റ സംഭവം അറിയിക്കാൻ ചെന്ന പിതാവ് മുരുകേശനെ പൊലീസുകാർ അവഹേളിച്ച് ഇറക്കിവിട്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസിനോട് ഉന്നത ഉദ്യോഗസ്ഥർ വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
