Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീപ്പിൽ നിന്ന് കുഞ്ഞ്...

ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു

text_fields
bookmark_border
ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവം; മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു
cancel

ഇടുക്കി: രാജമലയിൽ ജീപ്പിൽ നിന്ന് കുഞ്ഞ് തെറിച്ച് വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി കുട്ടിയെ കൈകാര്യം ചെയ്തതിനാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുത്തത്. സംഭവം നടന്നതിന് ശേഷം പൊലീസ് മാതാപിതാക്കളെ വിളിച്ചു വരുത്തുകയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവ ത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തു. ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും വിശദീകരണം തേടി.

വെ​ള്ള​ത്തൂ​വ​ ൽ ക​മ്പി​ളി​ക​ണ്ടം റാ​ന്നി​ക്ക​ൽ സ​തീ​ഷി​​​​​​​​െൻറ​യും സ​ത്യ​ഭാ​മ​യു​ടെ​യും ഇ​ള​യ​മ​ക​ൾ രോ​ഹി​ത​യാ​ണ് ​ ഞാ​യ​റാ​ഴ്​​ച രാ​ത്രി പ​ത്തോ​ടെ മൂ​ന്നാ​ർ രാ​ജ​മ​ല അ​ഞ്ചാം​മൈ​ലി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​ന ്ധു​ക്ക​ൾ​െ​ക്കാ​പ്പം ജീ​പ്പി​​​​​​​​െൻറ പി​ൻ സീ​റ്റി​ലാ​ണ് സ​ത്യ​ഭാ​മ കു​ട്ടി​യു​മാ​യി ഇ​രു​ന്ന​ത്. ഡ്രൈ ​വ​ർ ഒ​ഴി​കെ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​ഞ്ചാം​മൈ​ലി​നു സ​മീ​പ​ത്തെ വ​ള​വ്​ തി​രി​യു​ന്ന​തി​നി​ടെ​യാ​ണ്​ ​കു​ഞ്ഞ്​ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ണ​ത്.

ഗാ​ഢ​നി​ദ്ര​യി​ലാ​യി​രു​ന്ന മാ​താ​വ്​ ഇ​ത​റി​ഞ്ഞി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ൾ ഏ​റെ​യു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ൽ രാ​ത്രി നി​രീ​ക്ഷ​ണ​ത്തി​​​​​​​​െൻറ ഭാ​ഗ​മാ​യി ജീ​വ​ന​ക്കാ​ർ സി.​സി ടി.​വി കാ​മ​റ പ​രി​ശോ​ധി​ക്ക​വെ​യാ​ണ് റോ​ഡി​ൽ എ​ന്തോ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത് കാ​മ​റ​യി​ൽ കണ്ടത്​. പു​റ​ത്തി​റ​ങ്ങി നോ​ക്കു​േ​മ്പാ​ൾ കു​ട്ടി​യു​ടെ ക​ര​ച്ചി​ലും കേ​ട്ടു. ഉ​ട​ൻ ജീവനക്കാർ പ​രി​ക്കേ​റ്റ്​ ചോ​ര​വാ​ർ​ന്ന്​ കി​ട​ന്ന കു​ട്ടി​യെ കണ്ടെടുത്തു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം മൂ​ന്നാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കാ​മ​റ​ക​ൾ വീ​ണ്ടും പ​രി​ശോ​ധി​ക്ക​വെ ജീ​പ്പി​ൽ​നി​ന്ന്​ കു​ട്ടി​വീ​ഴു​ന്ന ദൃ​ശ്യ​ങ്ങ​ളും കി​ട്ടി. ര​ണ്ടു​ മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് കു​ട്ടി​യെ കാണാനില്ലെന്ന്​ വെ​ള്ള​ത്തൂ​വ​ൽ പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്. മൂ​ന്നാ​ർ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞ് സു​ര​ക്ഷി​ത​യാ​യു​ണ്ടെ​ന്ന​റി​യി​ച്ച പൊ​ലീ​സ്​ മാ​താ​പി​താ​ക്ക​ളോ​ട്​ മൂ​ന്നാ​റി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​മ്പി​ളി​ക​ണ്ട​ത്തു​നി​ന്ന്​ പു​ല​ർ​​ച്ച മൂ​ന്നോ​ടെ എ​ത്തി​യ മാ​താ​പി​താ​ക്ക​ൾ​ക്ക്​ വൈ​ൽ​ഡ്​ ലൈ​ഫ് വാ​ർ​ഡ​ൻ ആ​ർ. ല​ക്ഷ്മി, ചൈ​ൽ​ഡ്​ ലൈ​ൻ പ്ര​വ​ർ​ത്ത​ക​ൻ ജോ​ൺ എ​സ്. എ​ഡ്വി​ൻ, മൂ​ന്നാ​ർ എ​സ്.​ഐ സ​ന്തോ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന്​ കു​ട്ടി​യെ കൈ​മാ​റി.

മരുന്നുകഴിച്ച ക്ഷീണത്തിൽ ഉറങ്ങിപ്പോയി; അവൾ എ​െൻറ പൊന്നുമോൾ –മാതാവ്
അ​ടി​മാ​ലി: താ​ൻ പൊ​ന്നു​പോ​ലെ നോ​ക്കി​യി​രു​ന്ന മോ​ളാ​ണെ​ന്നും അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നും കു​ഞ്ഞി​​െൻറ അ​മ്മ സ​ത്യ​ഭാ​മ. മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽനിന്ന്​ വീണ കുഞ്ഞ്​ അദ്​ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിലാണ്​ മാതാവ്​ ത​​െൻറ ഭാഗം വിശദീകരിച്ചത്​.
മ​നഃ​പൂ​ർ​വം കു​ഞ്ഞി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ ശ്ര​മി​െ​ച്ച​ന്ന് മാ​ത്രം പ​റ​യ​രു​തെ​ന്നും സ​ത്യ​ഭാ​മ അ​ല​മു​റ​യി​ട്ടു. കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ ഒ​ന്ന​ര പ​വ​​െൻറ മാ​ല കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലി​ടു​മാ​യി​രു​ന്നോ​യെ​ന്നും അ​വ​ർ വി​തു​മ്പ​ലോ​ടെ ചോ​ദി​ക്കു​ന്നു. കു​ട്ടി​ക്കാ​യി പ​ഴ​നി​യി​ൽ​നി​ന്ന്​ വാ​ങ്ങി​യ ക​ളി​പ്പാ​ട്ട​ങ്ങ​ളും സ​ത്യ​ഭാ​മ എ​ടു​ത്തു കാ​ണി​ച്ചു.

സം​ഭ​വ​ത്തെ​പ്പ​റ്റി കു​ഞ്ഞി​​െൻറ പി​താ​വ് സ​തീ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ: മൂ​ന്നാ​മ​ത്തെ കു​ഞ്ഞാ​ണ് മ​നഃ​പൂ​ർ​വ​മ​ല്ലാ​തെ ഉ​ണ്ടാ​യ തെ​റ്റി​ൽ​നി​ന്ന്​ അ​ദ്​​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ത​ങ്ങ​ൾ അ​മ്മു​വെ​ന്ന് വി​ളി​ക്കു​ന്ന അ​വ​ൾ​ക്ക്​ ഒ​രു​വ​യ​സ്സ്​ ക​ഴി​ഞ്ഞു. 2018ലെ ​പ്ര​ള​യ​സ​മ​യ​ത്താ​യി​രു​ന്നു അ​മ്മു​വി​​െൻറ ജ​ന​നം. റോ​ഡും പാ​ല​ങ്ങ​ളും ത​ക​ർ​ന്ന​തി​നാ​ൽ ഭാ​ര്യ​യെ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്തൊ​ക്കെ​യോ ചി​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് പ്ര​സ​വാ​ന​ന്ത​രം അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ജീ​വ​നോ​ടെ ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ചി​ല സം​ശ​യ​ങ്ങ​ൾ പ​റ​ഞ്ഞു. ജ​നി​ക്കു​ന്ന കു​ഞ്ഞി​നെ പ​ഴ​നി​യി​ൽ കൊ​ണ്ടു​വ​ന്ന് മൊ​ട്ട​യ​ടി​ക്കാ​മെ​ന്ന് അ​ന്ന് നേ​ർ​ന്ന​താ​ണ്. നേ​ർ​ച്ച പാ​ലി​ക്കാ​നാ​ണ് മ​ക​ളും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ഴ​നി​ക്ക് പു​റ​പ്പെ​ട്ട​ത്. സം​ഘ​ത്തി​ൽ കു​ട്ടി​ക​ൾ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ​ല​രും കു​ട്ടി​ക​ളെ മാ​റി​യാ​െ​ണ​ടു​ത്തി​രു​ന്ന​ത്.

ഭ​ക്ഷ​ണ​ശേ​ഷം മ​റ​യൂ​രി​ൽ ​െവ​ച്ച് അ​വ​ർ മ​രു​ന്നും ക​ഴി​ച്ചു. ഈ ​മ​രു​ന്ന്​ ക​ഴി​ച്ചാ​ൽ ഉ​റ​ക്ക​വും ക്ഷീ​ണ​വും പ​തി​വാ​ണ്. യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ പാ​ലു​കു​ടി​ക്കാ​ൻ ക​ര​ഞ്ഞ കു​ഞ്ഞി​നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധു ഭാ​ര്യ​ക്ക് കൈ​മാ​റി. യാ​ത്ര​ക്കി​ടെ എ​ല്ലാ​വ​രും ഉ​റ​ക്ക​ത്തി​ലാ​യ​പ്പോ​ഴാ​ണ്​ കു​ഞ്ഞ് വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ തെ​റി​ച്ചു​വീ​ണ​ത്. ക​മ്പി​ളി​ക​ണ്ട​ത്ത്​ ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ഓ​ട്ടോ​യി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് കു​ഞ്ഞി​ല്ലെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. എ​ല്ലാ​വ​രും കൂ​ട്ട​ക്ക​ര​ച്ചി​ലാ​യി. ബ​ഹ​ളം​കേ​ട്ട് ടൗ​ണി​ൽ പ​ട്രോ​ളി​ങ്ങി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ ഓ​ടി​യെ​ത്തി. വി​വ​ര​മ​റി​ഞ്ഞ​തോ​ടെ​യാ​ണ്​ അ​വ​ർ വെ​ള്ള​ത്തൂ​വ​ൽ സ്‌​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും ഒ​ടു​വി​ൽ കു​ഞ്ഞി​നെ തി​രി​ച്ചു​കി​ട്ടു​ന്ന​തും.

Show Full Article
TAGS:police case kerala news malayalam news 
Next Story