Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2021 4:53 PM GMT Updated On
date_range 10 Oct 2021 4:53 PM GMTതിളച്ച വെള്ളം ദേഹത്തുവീണ് പിഞ്ചുകുഞ്ഞ് മരിച്ചു
text_fieldsbookmark_border
ഇരിക്കൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഇരിക്കൂർ സ്വദേശികളായ ദമ്പതികളുടെ പിഞ്ചു മകൻ ദേഹത്ത് തിളച്ച വെള്ളം വീണു മരിച്ചു. വ്യാപാരിയായ പെടയങ്കോട് മിനിക്കൻ ഹൗസിൽ എം. അബ്ദുറസാഖിെൻറയും തട്ടുപറമ്പിൽ മുല്ലോളി ഫാത്തിമയുടെയും ഇളയമകൻ ഒരുവയസ്സുള്ള ഫൈസാൻ ആണ് മരിച്ചത്.
തിളച്ചവെള്ളം അബദ്ധത്തിൽ ദേഹത്ത് മറിയുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരു കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ച് ഖബറടക്കി. സഹോദരൻ എം. റഫാൻ.
Next Story