തിരുവോണ നാളിൽ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞ്; പേരിട്ട് ആരോഗ്യ മന്ത്രി
text_fieldsപത്തനംതിട്ട: തിരുവോണ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ ലഭിച്ചത്. അലാം അടിച്ചതോടെ ജീവനക്കാരെത്തി കുഞ്ഞിനെ എടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പത്തു ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിന് 2.835 കിലോഗ്രാം ഭാരമുണ്ട്.
2009ലാണ് പത്തനംതിട്ടയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. ഈ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 20-ാമത്തെ കുഞ്ഞാണിത്. ഞ്ഞിന് ആരോഗ്യമന്ത്രി വീണ ജോർജ് സിതാർ എന്ന് പേരിട്ടു. ആദ്യമായാണ് സംസ്ഥാനത്തെ ഒരു അമ്മത്തൊട്ടിലിൽനിന്നും തിരുവോണ നാളിൽ കുഞ്ഞിനെ ലഭിക്കുന്നത്.
കുഞ്ഞിനെ അടുത്തദിവസം ഓമല്ലൂർ ശിശുപരിചരണ കേന്ദ്രത്തിലേക്ക് മാറ്റും. അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്നും കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

