ആലപ്പുഴയിൽ അസാധാരണ വൈകല്യത്തിൽ പിറന്ന കുഞ്ഞ് ഗുരുതരാവസ്ഥയിൽ
text_fieldsആലപ്പുഴ: നാടിന്റെ നൊമ്പരമായി അസാധാരണ വൈകല്യത്തോടെ പിറന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ജനിച്ച് 67 ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യസ്ഥിതി മോശമായത്. ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ് മുഹമ്മദ്-സുറുമി ദമ്പതികളുടെ കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളജ് തീവ്രപരിചരണവിഭാഗത്തിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. വരുന്ന 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ജനിച്ച് 54 ദിവസത്തെ കാത്തിരിപ്പിനുശേഷം ജനുവരി ഒന്നിന് കണ്ണുകൾ തുറന്നത് നേരിയ പ്രതീക്ഷയായിരുന്നു. പിറന്നതിനുശേഷം കണ്ണും വായയും തുറക്കാതിരുന്നത് ഏറെ ദുരിതമായിരുന്നു. ജനിതകവൈകല്യം കണ്ടെത്താൻ സാമ്പിൾ ശേഖരിച്ചെങ്കിലും പരിശോധനഫലത്തിന് ആറുമാസം കാത്തിരിക്കണം.
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമായി ജനിച്ച കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരുടെയും ആലപ്പുഴയിലെ രണ്ട് സ്വകാര്യ ലാബുകളുടെയും വീഴ്ചമൂലമാണ് കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നാണ് വീട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

