Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; വെള്ളിയാഴ്ച ആശുപത്രി വിടാം -മന്ത്രി കെ. കൃഷ്ണൻകുട്ടി

text_fields
bookmark_border
ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; വെള്ളിയാഴ്ച ആശുപത്രി വിടാം -മന്ത്രി കെ. കൃഷ്ണൻകുട്ടി
cancel

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽനിന്ന് രക്ഷപ്പെടുത്തിയ ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും വെള്ളിയാഴ്ച ആശുപത്രി വിടാമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

ജില്ല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാബുവിനെ വ്യാഴാഴ്ച മന്ത്രി സന്ദർശിച്ചു. ബാബുവിന്‍റെ വൃക്കകളുടെ പ്രവർത്തനം പരിശോധിക്കാനുള്ള ടെസ്റ്റ് കൂടി ഇനി ബാക്കിയുണ്ട്. വെള്ളിയാഴ്ച ഈ ടെസ്റ്റ് നടത്തിയശേഷം മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ബാബുവിന് ആശുപത്രി വിടാനാകുമെന്നും മന്ത്രി പറഞ്ഞു. നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു പറഞ്ഞിരുന്നു.

പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Babu's health is satisfactory; leave the hospital on Friday - Minister K. Krishnankutty
Next Story