ബാബുവിനെ എയർലിഫ്റ്റ് ചെയ്തു; തുടർചികിത്സക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചു
text_fieldsപാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ഹെലികോപ്റ്റർ മാർഗം കഞ്ചിക്കോട് ഹെലിപ്പാഡിലെത്തിച്ചു. തുടർ ചികിത്സകൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുലൂരിലെ വ്യോമസേനാ കാമ്പസില്‍ നിന്നുള്ള പ്രത്യേക ഹെലികോപ്ടര്‍ മലയുടെ മുകളിലെത്തി ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളം കുടിച്ചതിന് പിന്നാലെ ബാബു ഛർദിച്ചിരുന്നു. ഇത് അൽപം ആശങ്കക്കിടയാക്കി. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു ഛർദിച്ചിരുന്നു. നിർജലീകരണം കാരണമാവാം ബാബു ഛർദ്ദിച്ചതെന്നാണ് നിഗമനം. ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ബാബുവിനെ വീട്ടുകാര്‍ക്കൊപ്പം അയക്കും.
45 മണിക്കൂറോളമാണ് ബാബു മലമുകളിൽ കുടുങ്ങിക്കിടന്നത്. ഇന്ന് രാവിലെ 11 മണിയോടെ ബാബുവിനെ കരസേന രക്ഷപ്പെടുത്തി. ബാബുവിനെ തന്റെ ശരീരത്തോട് സുരക്ഷാ റോപ്പുപയോഗിച്ച് ബന്ധിച്ച് മലമുകളിലെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

