Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡി.എം.ഒ

text_fields
bookmark_border
ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം; നിരീക്ഷണത്തില്‍ തുടരുമെന്ന് ഡി.എം.ഒ
cancel

പാലക്കാട്: മലമ്പുഴ ചെറാട് മലയിൽ നിന്ന് സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷിച്ച ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരം. പാലക്കാട് ജില്ല ആശുപത്രിയിലാണ് ബാബു നിരീക്ഷണത്തിലുള്ളത്. ഇന്നലെ നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ബാബു പറഞ്ഞു.

ബാബു നിരീക്ഷണത്തില്‍ തുടരുമെന്ന് പാലക്കാട് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്. മാനസികാരോഗ്യം കൂടി പരിഗണിച്ചായിരിക്കും ഡിസ്ചാർജ് ചെയ്യുകയ്യെന്ന്‌ ഡി.എം.ഒ പറഞ്ഞു.

ബാബുവിനെ ഇന്ന് ആശുപത്രിയിൽ പോയി കണ്ടുവെന്നും ആരോഗ്യ പ്രശ്നങ്ങൾ ഒന്നും നിലവിലില്ല എന്നാണ് ഡോക്ടർ അറിയിച്ചതെന്നും എ. പ്രഭാകരൻ എം.എൽ.എ പറഞ്ഞു. ഇന്ന് കൂടി നിരീക്ഷണത്തിൽ കിടത്തിയ ശേഷം ഡിസ്ചാർജ് തീരുമാനം എടുക്കും എന്ന് ഡോക്ടർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Babu remain in observation
Next Story