Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ട​വ​റ​യി​ൽ​നി​ന്ന്​...

ത​ട​വ​റ​യി​ൽ​നി​ന്ന്​ സ്​​നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്​ ബാ​ബു

text_fields
bookmark_border
ത​ട​വ​റ​യി​ൽ​നി​ന്ന്​ സ്​​നേ​ഹ​ത്ത​ണ​ലി​ലേ​ക്ക്​ ബാ​ബു
cancel

കണ്ണൂർ-കൽപറ്റ: കണ്ണൂർ സെൻട്രൽ ജയിലി​െൻറ ഇരുമ്പുഗേറ്റിലെ വാതിൽ തുറന്ന് പുറത്തേക്കുവരുേമ്പാൾ നിറഞ്ഞ ചിരിയായിരുന്നു ബാബുവി​െൻറ മുഖത്ത്. രണ്ടര വർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടൻ ചുരം കയറാനുള്ള ആഗ്രഹമായിരുന്നു മനസ്സുനിറയെ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആചാരപ്രകാരം വിവാഹം കഴിച്ചതിന് പോക്സോ നിയമപ്രകാരം 40 വർഷം തടവിന് ശിക്ഷിക്കപ്പെട്ടാണ് വയനാട് അമ്പലവയൽ കാരച്ചാൽ അയ്യപ്പമൂല പണിയ കോളനിയിലെ ബാബു തടവറയിലകപ്പെട്ടത്. തടവിൽ കഴിയുന്ന കാലത്താണ് ബാബു പിതാവായത്.

മകൻ സബിനെ ഇതുവരെ കണ്ണുനിറയെ കാണാൻപോലും കഴിയാതിരുന്ന ത​െൻറ മനസ്സിൽ തടവറയിലെ ജീവിതത്തിലും നിറഞ്ഞുനിന്നത് കുടുംബമായിരുന്നുവെന്ന് ബാബു പറയുന്നു. ‘‘എനിക്കും അവൾക്കും ഇനിയുള്ള കാലം ഒന്നിച്ചുജീവിച്ചാൽ മതി, അതിനു കഴിയണേ എന്ന പ്രാർഥന മാത്രമേയുള്ളൂ’’ ^തൂവെള്ള കുപ്പായവും മുണ്ടും ധരിച്ച് ൈകയിലൊരു പ്ലാസ്റ്റിക് കവറുമായി ജയിൽ കോമ്പൗണ്ടിലെ ഗാന്ധിപ്രതിമക്കുപിന്നിലെ സിമൻറുപടവുകളിറങ്ങുേമ്പാൾ നനഞ്ഞ കണ്ണുകൾ തുടച്ച് ബാബു പറഞ്ഞു.

ആദിവാസി കല്യാണങ്ങളിൽ പോക്സോ ചാർത്തുന്നതിനെതിരായ സമരസമിതിയുടെ കൺവീനർ ഡോ. പി.ജി. ഹരിയുടെ നേതൃത്വത്തിലാണ് ഹൈകോടതിയിൽനിന്ന് ബാബുവിന് കഴിഞ്ഞയാഴ്ച അപ്പീൽ ജാമ്യം നേടിയത്. സമരസമിതിയാണ് െസൻട്രൽ ജയിലിൽനിന്ന് ബാബുവിനെ കൊണ്ടുപോകാൻ എത്തിയതും. പെണ്ണിനും പുരുഷനും ഇഷ്ടപ്പെട്ട് ഒരുമിച്ചു ജീവിക്കുന്നതോടെ ദാമ്പത്യം തുടങ്ങുന്നതാണ് പണിയ സമുദായക്കാരുടെ ആചാരം.  ബന്ധുകൂടിയായ ഭാര്യ സജ്നക്കൊപ്പം കോളനിയിൽ ജീവിച്ചുവരുന്ന അവസരത്തിലാണ് രണ്ടരവർഷം മുമ്പ് ഒരു ദിവസം രാവിലെ കോളനിയിലെത്തിയ പൊലീസുകാർ ബാബുവിനെ കൂട്ടിക്കൊണ്ട് പോയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചൈൽഡ്ലൈനും അടക്കമുള്ള സംവിധാനങ്ങൾ കടുത്ത കുറ്റവാളിയെപ്പോലെ ബാബുവിനെപ്പോലുള്ളവരെ പരിഗണിക്കാൻ പതിനെട്ടടവും പയറ്റിയതി​െൻറ ഫലമാണ് പോക്സോയിൽ കുടുങ്ങിയ നിരപരാധിയായ ഇൗ 21കാര​െൻറ ജയിൽജീവിതം.  രണ്ടര വർഷത്തിനുശേഷം വെള്ളിയാഴ്ച കുത്തനെയുള്ള ഇറക്കമിറങ്ങി ബാബു അയ്യപ്പമൂല കോളനിയിലെത്തുേമ്പാൾ കോളനിക്കാർ നിറഞ്ഞ സന്തോഷത്തിലായിരുന്നു. സന്ദർശകർക്ക് നൽകാൻ അവർ മധുരപലഹാരങ്ങളൊക്കെ വാങ്ങിവെച്ചിട്ടുണ്ടായിരുന്നു.

ആ സ്നേഹത്തിനു നടുവിലേക്ക് നീങ്ങിനിന്ന ബാബു ജീവിതത്തിൽ ആദ്യമായി മകൻ സബിനെ ഒന്നുതൊട്ടു. കണ്ണുമിഴിച്ച് നോക്കിയ അവൻ പതിയെ അമ്മയുടെ ചുമലിലേക്ക് ചാഞ്ഞു. അച്ഛ​െൻറ ആനന്ദക്കണ്ണീരിനുമുന്നിൽ വഴങ്ങിയെന്നോണം പതിയെ അൽപമൊന്നടുത്തു. ഏപ്രിൽ രണ്ടിന് സബി​െൻറ രണ്ടാം പിറന്നാൾ ആഘോഷത്തിന് ത​െൻറ സാന്നിധ്യമുണ്ടാകുമല്ലോ എന്ന സന്തോഷത്തിലാണ് ബാബു. രണ്ടു വർഷത്തെ ഇൗ പരിചയക്കുറവിനെ ഒരാഴ്ചക്കുള്ളിൽ താൻ സ്നേഹംകൊണ്ട് മറികടക്കുമെന്ന് ബാബുവി​െൻറ ഉറപ്പ്.

 

 

Show Full Article
TAGS:POSCO babu release from jail 
News Summary - babu release from jail
Next Story