‘‘കിടന്നുമരിക്കാൻ ഇടയാകരുത്, മരിച്ചുകിടക്കണം അതാണ് മോഹം’’
text_fieldsതിരുവനന്തപുരം: ‘‘ദീർഘകാലം ജീവിച്ചിരിക്കണമെന്ന് എനിക്ക് വലിയ മോഹമൊന്നുമില് ല, ജീവിച്ചിരിക്കുന്നെങ്കിൽ ആർക്കെങ്കിലും ഗുണപ്പെടണം. കിടന്നുമരിക്കാൻ ഇടയാകരുത ്, മരിച്ചുകിടക്കണം എന്നാണ് മോഹം.....’’ ഒരഭിമുഖത്തിൽ ആയുസ്സിനെയും ജീവിതത്തെയും കുറിച്ച ചോദ്യത്തിന് ഡി. ബാബുപോളിെൻറ മറുപടി ഇതായിരുന്നു. ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ദൈവനിശ്ചയമെന്ന് കരുതിേപ്പാന്ന അദ്ദേഹം ആഗ്രഹിച്ചതു പോലെതന്നെ വിടപറഞ്ഞു, അധികം കിടന്നില്ല. അസുഖങ്ങൾ ഏെറ ബുദ്ധിമുട്ടിച്ചിരുന്നെങ്കിലും ഒരാഴ്ചമാത്രം നീണ്ട ആശുപത്രി വാസം. രണ്ടു ദിവസം വെൻറിലേറ്ററിലും.
സിവിൽ സർവിസിനെക്കുറിച്ച് പറയുേമ്പാൾ മലയാളിയുടെ മനസ്സിൽ ആദ്യം ഒാടിയെത്തുന്ന പേരാണ് ഡോ. ഡി. ബാബുപോളിേൻറത്. പതിവ് െഎ.എ.എസ് ശീലങ്ങൾക്കപ്പുറം ഇടപെടലും ചിന്തയും അടയാളപ്പെടുത്തലുംകൊണ്ട് കേരളീയ ജീവിതത്തിൽ ഒഴുകിപ്പരന്ന സാന്നിധ്യമായിരുന്നു. പരന്ന വായന. ചിരിക്കും ചിന്തക്കും ഒരുപോലെ ഇടം നൽകുന്ന വാക്കുകൾ. നിലപാടുകളിൽ ഇടയ്ക്കുണ്ടാകുന്ന ചാഞ്ചാട്ടങ്ങളെപ്പോലും മറയ്ക്കാൻ കഴിയും വിധം മികച്ചനർമ ബോധവും വാക്ചാതുരിയും. പൊതുജീവിതത്തിലെ നിറസാന്നിധ്യം. ഒറ്റവാക്കിൽ പറഞ്ഞാൽ ബഹുമുഖ വ്യക്തിത്വം. മറ്റേതെങ്കിലും കേഡറിൽ ആയിരുന്നെങ്കിൽ എന്ന് ഒരിക്കലും ആലോചിട്ടില്ലെന്ന് അദ്ദേഹം പലവട്ടം ആവർത്തിച്ചിരുന്നു. തെൻറ ജീവിതം തെൻറ മാതൃഭാഷയിലാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ജീവിതത്തിൽ എന്തെങ്കിലും ഫിലോസഫിയുേണ്ടാ എന്ന് ചോദ്യത്തിനും അധികം ആലോചിക്കാതെ തന്നെ മറുപടിയുണ്ടായിരുന്നു. ‘‘ദൈവത്തിൽനിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിച്ച് ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യുക..ഇതാണ് എെൻറ തത്ത്വശാസ്ത്രം....’’.
ഒൗദ്യോഗിക ജീവിതത്തിലും അല്ലാതെയും രാഷ്ട്രീയ നേതൃത്വവുമായി എന്നും ഉൗഷ്മള ബന്ധം പുലർത്തി. കേരളം കണ്ട മികച്ച മുഖ്യമന്ത്രിമാർക്കൊപ്പം പ്രവർത്തിക്കുേമ്പാഴും നിലപാടുകളിൽ ഉറച്ചും സൗഹൃദം കാത്തുസൂക്ഷിച്ചും മുന്നോട്ട് നീങ്ങി. േജാലിയിൽ പ്രവേശിക്കുേമ്പാൾ പട്ടം താണുപിള്ളയാണ് മുഖ്യമന്ത്രി. സബ്കലക്ടറെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നേരിട്ട് ഇടപെടേണ്ടി വന്നിരുന്നില്ല. പിന്നീട് വന്ന ആർ. ശങ്കർ, ഇ.എം.എസ് എന്നിവരുടെ ഉൗഴങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അച്യുതമേനോനാണ് ആദ്യമായി അടുത്ത് ഇടപഴകേണ്ടി വന്ന മുഖ്യമന്ത്രി. െക. കരുണാകരൻ, പി.കെ. വാസുദേവൻനായർ, എ.കെ. ആൻറണി, സി.എച്ച്. മുഹമ്മദ് കോയ, നായനാർ എന്നീ മുഖ്യമന്ത്രിമാരുമായി േചർന്ന് പ്രവർത്തിച്ചു. ഇടുക്കി ജലവൈദ്യുതി പദ്ധതി നിർവഹണത്തിലെ മികച്ച പ്രവർത്തനത്തിന് അച്യുതമേനോൻ 10,000 രൂപ ഉപഹാരമായി നൽകിയിരുന്നു. സിവിൽ സർവിസിൽ അന്നും ഇന്നും ഇതപൂർവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
