കണ്ണിപൊയിൽ ബാബുവധം: ആർ.എസ്.എസ് പ്രവർത്തകൻ എറണാകുളത്ത് പിടിയിൽ
text_fieldsമാഹി: സി.പി.എം നേതാവും മാഹി നഗരസഭ മുൻ കൗൺസിലറുമായ പള്ളൂരിലെ കണ്ണിപൊയിൽ ബാബുവിനെ (49) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകനെ എറണാകുളത്തുെവച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടി. മാഹി ചെമ്പ്രയിലെ ആയിനിയാട്ട് മീത്തൽ സനീഷ് എന്ന ഏഴിൽ അരശിനെയാണ് (30) കേരള പൊലീസിെൻറ സഹായത്തോടെ അന്വേഷണസംഘത്തിലെ സി.ഐ ഷൺമുഖത്തിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കൊല നടത്തിയശേഷം പള്ളൂരിൽനിന്ന് മുങ്ങിയ പ്രതി എറണാകുളം പിറവത്തെ ഒരു സുഹൃത്തിെൻറ ബേക്കറിയിൽ ഒളിച്ചുകഴിയുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാവിനെ നിരീക്ഷിച്ച നാട്ടുകാരാണ് വിവരം കേരള പൊലീസിന് കൈമാറിയത്. തുടർന്ന് മാഹി പൊലീസുമൊത്ത് നടത്തിയ സംയുക്തനീക്കത്തിലാണ് ഇയാളെ പിടികൂടിയത്. ചെമ്പ്രയിലെ ആർ.എസ്.എസ് ശാഖ മുഖ്യശിക്ഷക് കാരി സതീഷിെൻറ സഹോദരനാണ് സനീഷ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി അന്വേഷണസംഘം പുതുച്ചേരിയിലേക്ക് പോവുമെന്നാണ് സൂചന. അവിടെെവച്ച് ചോദ്യംചെയ്യാനാണ് നീക്കമെന്നറിയുന്നു. മാഹിയിലെത്തിക്കുന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബാബു വധക്കേസ് അന്വേഷിക്കുന്നത്. സനീഷിനെ പിടികൂടിയതോടെ കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകരുടെ എണ്ണം എട്ടായി. ഇവരിൽ ഏഴുപേരും കണ്ണൂർ ജയിലിൽ റിമാൻഡിലാണുള്ളത്. നാല് പ്രതികളെക്കൂടി പിടികിട്ടാനുണ്ട്. കഴിഞ്ഞ മേയ് ഏഴിന് രാത്രിയിലാണ് ബാബുവിനെ കൊലപ്പെടുത്തിയത്. ഇവരിൽ ചിലർ മംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലുള്ളതായി അന്വേഷണസംഘത്തിന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
