ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷിയുടെ മൊഴി സി.ബി.ഐ പ്രത്യേക കോടതി രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂെടയായിരുന്നു ജഡ്ജി എസ്.കെ യാദവ് മൊഴി രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച വിഡിയോ കോൺഫറൻസിലൂടെ എൽ.കെ അദ്വാനിയുടെ മൊഴിയെടുക്കും.
കേസിൽ 32 പ്രതികളാണുള്ളത്. ഇഴഞ്ഞു നീങ്ങിയ കേസിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് ദിവസേന വിചാരണ നടത്തുന്നത്.