You are here

ബാ​ബ​രി ഭൂ​മി കേ​സ് വിധി: പ്രതികരണങ്ങൾ

21:12 PM
09/11/2019

ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​ം -ഹൈദരലി തങ്ങള്‍
മ​ല​പ്പു​റം: ബാ​ബ​രി മ​സ്ജി​ദ് കേ​സി​ല്‍ സു​പ്രീം കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​​​​​​​െൻറ വി​ധി മാ​നി​ക്കു​ന്നു​വെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. വി​ധി​യെ തു​ട​ര്‍ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ലും മ​റ്റും ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും സ​മാ​ധാ​ന​വും സൗ​ഹാ​ർ​ദ​വും നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. വി​ധി​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ ച​ര്‍ച്ച​ക​ള്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​തി​നാ​യി മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രു​മെ​ന്നും ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

ദുഃഖ​കരവും നിരാശജനകവും -സമസ്ത
കോഴിക്കോട്: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി ദുഃഖകരവും നിരാശജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, സമാധാനവും സൗഹാര്‍ദവും തകരാതിരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു.

കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​ം -കു​ഞ്ഞാ​ലി​ക്കു​ട്ടി
മ​ല​പ്പു​റം: സു​പ്രീം കോ​ട​തി വി​ധി സം​ബ​ന്ധി​ച്ച്​ എ​ല്ലാ​വ​രു​മാ​യും കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷം കൂ​ടു​ത​ല്‍ പ്ര​തി​ക​രി​ക്കാ​മെ​ന്ന്​ മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി. സു​പ്രീം കോ​ട​തി വി​ധി മാ​നി​ക്കു​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണ്. വി​ധി​യു​ടെ പൂ​ര്‍ണ രൂ​പം ല​ഭി​ച്ച​ശേ​ഷം നേ​താ​ക്ക​ളും നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ച​ര്‍ച്ച ചെ​യ്തു ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. 

നീ​തി​യും വ​സ്തു​ത​ക​ളും ബ​ലി​ക​ഴി​ച്ച വി​ധി​ -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി
തി​രു​വ​ന​ന്ത​പു​രം: നീ​തി​യും വ​സ്തു​ത​ക​ളും ബ​ലി​ക​ഴി​ച്ച കോ​ട​തി​വി​ധി​യാ​ണ് ബാ​ബ​രി​ഭൂ​മി കേ​സി​ലു​ണ്ടാ​യ​തെ​ന്ന് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. വി​ശ്വാ​സ​ങ്ങ​ളെ​യ​ല്ല, വ​സ്തു​ത​ക​ളെ​യും രേ​ഖ​ക​ളെ​യു​മാ​യി​രു​ന്നു കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന​ത്. വ​സ്തു​ത​ക​ളാ​യി കോ​ട​തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളെ​ത്ത​ന്നെ നി​രാ​ക​രി​ച്ചു​കൊ​ണ്ടാ​ണ് അ​ന്തി​മ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. രാ​ജ്യ​ത്തി​​​​​െൻറ മ​ത​നി​ര​പേ​ക്ഷ​ത​ക്ക് ക​ടു​ത്ത തി​രി​ച്ച​ടി​യാ​ണ് കോ​ട​തി​വി​ധി​യു​ണ്ടാ​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കി​യ വി​ശ്വാ​സ​സ്വാ​ത​ന്ത്ര്യം, മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​ള്ള പ​രി​ര​ക്ഷ അ​ട​ക്ക​മു​ള്ള​വ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് കോ​ട​തി​വി​ധി​യെ​ന്നും പു​നഃ​പ​രി​ശോ​ധ​ന​ക്ക് കോ​ട​തി സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
കോ​ട​തി​വി​ധി​ക​ളെ മാ​നി​ക്കാ​ൻ ബാ​ധ്യ​ത​പ്പെ​ട്ടി​രി​ക്കെ​ത​ന്നെ ബാ​ബ​രി പ്ര​ശ്​​ന​ത്തെ കേ​വ​ല ഭൂ​മി പ്ര​ശ്​​ന​മാ​ക്കി ചു​രു​ക്കി​യ സു​​പ്രീം​കോ​ട​തി വി​ധി​യി​ൽ അ​നീ​തി​യു​ണ്ടെ​ന്ന്​ ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മ​​​​െൻറ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷം​സീ​ർ ഇ​ബ്രാ​ഹിം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

നിരാശജനകമെങ്കിലും മാനിക്കുന്നു -ഐ.എൻ.എൽ 
കോഴിക്കോട്:  രാഷ്​ട്രീയ ലാഭത്തിനായി ശ്രീരാമ‍​​​​​െൻറ പേര് ദുരുപയോഗം ചെയ്തവരുടെ കൈകളിലേക്ക് ബാബരി മസ്ജിദ് നിലകൊണ്ട 2.77 ഏക്കർ ഭൂമി കൈമാറാനുള്ള സുപ്രീംകോടതി വിധി നിരാശജനകമെങ്കിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടി എന്ന നിലക്ക് കോടതി വിധി മാനിക്കുന്നുവെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുൽവഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. വിധി അംഗീകരിച്ച് സംയമനം പാലിക്കണമെന്നും നേതാക്കൾ പറഞ്ഞു.

സുപ്രീംകോടതിയെ മാനിക്കുന്നു -കാന്തപുരം
കോഴിക്കോട്: ബാബരി മസ്‌ജിദ്‌ വിഷയത്തിൽ സുപ്രീംകോടതിയെ മാനിക്കുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. ഏതെങ്കിലും കക്ഷി വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, ഇന്ത്യയുടെ അഖണ്ഡതയാണ്  പ്രധാനം. ബാബരി മസ്ജിദ് മുസ്‌ലിംകളുടെ ആരാധനാലയമാണ് എന്നതുപോലെ പ്രധാനമാണ് ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ എല്ലാവർക്കും സാധിക്കുകയെന്നതും. കോടതിവിധിയുടെ പശ്ചാത്തലത്തിൽ അവിവേകമായ വാക്കോ ഇടപെടലോ ആരിൽനിന്നും ഉണ്ടാവരുതെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വിധി മാനിക്കുന്നു; സംയമനം പാലിക്കണം -കെ.പി.എ. മജീദ്
കോഴിക്കോട്: ബാബരി മസ്ജിദ് കേസിൽ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നും എല്ലാ വിഭാഗവും സംയമനം പാലിക്കണമെന്നും മുസ്​ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. വിധി സംബന്ധിച്ച് അഖിലേന്ത്യ മുസ്​ലിം പേഴ്സനൽ ലോ ബോർഡും മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് നയപരിപാടികൾ തീരുമാനിക്കും. നവംബർ 11ന് പാണക്കാട് േചരുന്ന പാർട്ടിയുടെ ദേശീയ രാഷ്​ട്രീയ കാര്യ സമിതി കോടതിവിധി വിശദമായി വിശകലനം ചെയ്യുമെന്നും മജീദ് അറിയിച്ചു.

വിധി ഇരുവിഭാഗത്തെയും വിജയിപ്പിക്കുന്നത് -വെള്ളാപ്പള്ളി
ചേർത്തല: ബാബരി കേസിൽ ഇരുവിഭാഗത്തെയും ഒരേ പോലെ ജയിപ്പിച്ച് കൊണ്ടുള്ളതാണ്‌ സുപ്രീം കോടതി വിധിയെന്ന് എസ്.എൻ.ഡി.പി  യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബാബരി കേസിലെ സുപ്രീം കോടതിവിധിയെ കുറിച്ച്​ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെയും തോൽപ്പിച്ചുള്ള വിധിയല്ല. രണ്ട് പേരെയും വിജയിപ്പിക്കുന്ന വിധിയെ എല്ലാവരും സ്വീകരിച്ച് രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കണമെന്നാണ് തന്നെ പോലുള്ളവർ ആഗ്രഹിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനാധിപത്യപരമായി വിയോജിക്കുന്നു -മഅ്ദനി
കോഴിക്കോട്: ബാബരി മസ്ജിദ് കാര്യത്തില്‍ സുപ്രീംകോടതി വിധി വേദനജനകമാണെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്​ദുന്നാസിര്‍ മഅ്ദനി പ്രസ്താവിച്ചു. ജനാധിപത്യത്തിലെ അവകാശം ഉപയോഗപ്പെടുത്തി കോടതി വിധിയോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും, മസ്ജിദ് ക്ഷേത്രം തകര്‍ത്താണ് നിര്‍മിക്കപ്പെട്ടതെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും സമ്മതിക്കുമ്പോള്‍ തന്നെ ഭൂമിയുടെ ഒന്നടങ്കം ഉടമാവകാശം മറുവിഭാഗത്തിന് നല്‍കിയതിലെ യുക്തി മതേതര മനസ്സുകള്‍ക്ക് ബോധ്യമാകാന്‍ ബുദ്ധിമുട്ടുള്ളതാണ്. പ്രതികൂല വിധി അഭിമുഖീകരിക്കേണ്ടി വന്ന സമുദായം  നിയമപരമായി അവശേഷിക്കുന്ന എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തണമെന്നും ഒരു തരത്തിലുള്ള പ്രകോപനത്തിനും വശംവദരാകാതെ നാട്ടില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും മഅ്ദനി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.​

വിശ്വാസികള്‍ ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക - കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ)
കോഴിക്കോട്: ബാബരി മസ്ജിദ് യഥാര്‍ഥ അവകാശികള്‍ക്ക് നിഷേധിക്കപ്പെട്ടത് ഖേദകരമാണെങ്കിലും രാജ്യം അഭിമുഖീകരിച്ച സങ്കീര്‍ണതക്ക്​ പരിഹാരമായ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് കെ.എന്‍.എം (മര്‍കസുദ്ദഅ്‌വ), ഐ.എസ്.എം കേരള സംയുക്ത സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിലുപരിയായ ഒരുവിധി പ്രതീക്ഷിക്കുക സാധ്യമല്ലെന്നിരിക്കെ, ക്ഷമ കൈക്കൊണ്ട് ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് മുന്നോട്ടു നീങ്ങുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്നും സെക്ര​േട്ടറിയറ്റ് ആഹ്വാനം ചെയ്തു.
അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ്​ ഡോ. ഫുക്കാര്‍ അലി പ്രമേയം അവതരിപ്പിച്ചു.

നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ല -സോളിഡാരിറ്റി
കോഴിക്കോട്: ബാബരി മസ്ജിദ് വിധി നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ലെന്നും പ്രശ്നപരിഹാരത്തിനായി കോടതി എത്തിച്ചേർന്ന അതിശയകരമായ ഫോർമുല മാത്രമാണെന്നും സോളിഡാരിറ്റി യൂത്ത് മൂവ്‌മ​​​​​െൻറ്​. ബാബരി മസ്ജിദ് തകര്‍ത്തതും തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളും തെറ്റാണെന്ന് നിരീക്ഷിക്കുകയും തുടര്‍ന്ന് സ്വാഭാവിക നീതിക്ക് നിരക്കാത്ത തീര്‍പ്പിലെത്തുകയുമാണ് കോടതി ചെയ്തത്. കോടതിവിധിയെ മാനിക്കുന്നതോടൊപ്പം കോടതിയില്‍നിന്നുതന്നെ നീതി കിട്ടുന്നില്ലെന്ന സന്ദേശം വ്യാപകമാകുന്നത് നിയമസംവിധാനത്തിലുള്ള വിശ്വാസവും പ്രതീക്ഷയും ഇല്ലാതാക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
 
അന്യായം, നിരാശജനകം -പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിലെ സുപ്രീംകോടതി വിധി അന്യായവും നിരാശജനകവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മുസ്​ലിംകള്‍ നിര്‍മിക്കുകയും നൂറ്റാണ്ടുകളോളം ആരാധന നിര്‍വഹിക്കുകയും ചെയ്ത ബാബരി മസ്ജിദ് വിഷയത്തില്‍ നീതി പുലരാന്‍ നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. നീതി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി യു.പി സുന്നി വഖഫ് ബോര്‍ഡും ഒാള്‍ ഇന്ത്യ മുസ്​ലിം പേഴ്‌സനല്‍ ലോ ബോര്‍ഡും നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കും. ഈ നിർണായക ഘട്ടത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്താന്‍  എല്ലാ വിഭാഗം ജനങ്ങളും തയാറാവണമെന്നും പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്തു.

നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടത് - എസ്.ഐ.ഒ.
കോഴിക്കോട്: ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുനൽകണമെന്നും പകരം മുസ്ലിംകൾക്ക്  അഞ്ച് ഏക്കർ ഭൂമി നൽകണമെന്നുമുള്ള സുപ്രീംകോടതി വിധി ഭരണഘടനാവകശങ്ങൾക്ക് വിരുദ്ധവും നീതിക്ക് നിരക്കാത്തതുമാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ്. ബാബരി മസ്ജിദ് തകർത്തത് അക്രമമായിരുന്നുവെന്നും, അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് മതിയായ തെളിവില്ല എന്നും നിരീക്ഷിച്ച അതേ കോടതി തന്നെ ഭൂമി ക്ഷേത്രനിർമ്മാണത്തിനായി വിട്ടു നൽകണമെന്ന് പറഞ്ഞത് അനീതിയാണ്. പള്ളി നിർമ്മാണത്തിന് വേണ്ടി അഞ്ച് ഏക്കർ വിട്ടു നൽകണമെന്നത് കേവലം നഷ്ടപരിഹാര യുക്തിമാത്രമാണ്. ബാബരി മസ്ജിദ് തകർത്തതിന്‍റെ പരിഹാരം പകരം ഭൂമി നഷ്ടപരിഹാരമായി നൽകലല്ല, അത് തകർത്തവരെ കുറ്റവാളികളായി കണ്ട് നിയമനടപടികൾ എടുക്കുകയും തകർക്കപ്പെട്ട മസ്ജിദ് പുനർനിർമിക്കുകയും ചെയ്ത് നീതി ഉറപ്പ് വരുത്തുകയാണ് വേണ്ടത്. നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികൾക്ക നീതി ലഭ്യമാക്കുന്നതിന് വേണ്ടി മുഴുവൻ പൗരസമൂഹവും മുന്നിട്ടിറങ്ങേണ്ടതുണ്ട്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായിപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സാലിഹ് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനാസ് ടി.എ, സെക്രട്ടറിമാരായ ശിയാസ് പെരുമാതുറ, അഫീഫ് ഹമീദ്, അൻവർ സലാഹുദ്ദീൻ, അസ്‌ലം അലി, ശാഹിൻ സി.എസ്, അംജദ് അലി എന്നിവർ പങ്കെടുത്തു.

കോ​ട​തി​വി​ധി​യെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കണം -ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ
തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി​വി​ധി​യെ എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ. ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ വി​ധി അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

സുപ്രീംകോടതി ഉയർത്തിയത് രാഷ്ട്രതാൽപര്യം -കുമ്മനം രാജശേഖരൻ
തൃ​ശൂ​ർ: ബാ​ബ​രി ഭൂ​മി കേ​സ്​ വി​ധി​യി​ലൂ​ടെ സു​പ്രീം​കോ​ട​തി ഉ​യ​ർ​ത്തി​യ​ത് രാ​ഷ്​​ട്ര​താ​ൽ​പ​ര്യ​മാ​ണെ​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. വി​ധി​യെ​ക്കു​റി​ച്ച്​ തൃ​ശൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കു​മ്മ​നം.
വി​ശ്വാ​സ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​തും എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​വു​മാ​യ ഈ ​വി​ധി നാ​ടി​​​​െൻറ പു​രോ​ഗ​തി​ക്കും കെ​ട്ടു​റ​പ്പി​നും സു​ര​ക്ഷ​ക്കും വ​ഴിെ​ത​ളി​ക്കു​മെ​ന്ന്​ താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ട്ട​യോ​ടെ​യും സ​മ​യ​ബ​ന്ധി​ത​വു​മാ​യാ​ണ്​ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. സു​പ്രീം​കോ​ട​തി​യെ അ​ഭി​ന​ന്ദി​ച്ച  കു​മ്മ​നം, അ​ഭ്യൂ​ഹ​ങ്ങ​ളും കിം​വ​ദ​ന്തി​ക​ളും പാ​ടി​ല്ലെ​ന്നും സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ് വേ​ണ്ട​തെ​ന്നും ഉ​പ​ദേ​ശി​ച്ചു.

മതേതര മൂല്യങ്ങളെയും ഭരണഘടന തത്ത്വങ്ങളെയും തൃപ്തിപ്പെടുത്തുന്നതല്ല -കാളീശ്വരം രാജ്
കൊ​ച്ചി: അ​യോ​ധ്യ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി മ​തേ​ത​ര മൂ​ല്യ​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന ത​ത്ത്വ​ങ്ങ​ളെ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന​ത​ല്ലെ​ന്ന് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. കാ​ളീ​ശ്വ​രം രാ​ജ്. ബാ​ബ​രി മ​സ്ജി​ദ് പൊ​ളി​ച്ച​ത്​ തെ​റ്റും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് പ​റ​ഞ്ഞ കോ​ട​തി, അ​ക്കാ​ര്യ​ത്തി​ലു​ള്ള യു​ക്തി​സ​ഹ​വും നീ​തി​യു​ക്ത​വു​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ഉ​ത്ത​ര​വി​ടു​ക​യാ​ണ്​ ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഭൂ​രി​പ​ക്ഷ​വാ​ദ​ത്തി​​​​െൻറ​യും ഇ​ടു​ങ്ങി​യ മ​ത​പ്രീ​ണ​ന​ങ്ങ​ളു​ടെ​യും രാ​ഷ്​​ട്രീ​യ കാ​ലാ​വ​സ്ഥ​യാ​ണ് ഇ​ന്ന് രാ​ജ്യ​ത്ത​ു​​ള്ള​ത്. അ​തി​ന​പ്പു​റം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഔ​ന്ന്യ​ത്വ​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു​കൊ​ണ്ട് കാ​ര്യ​ങ്ങ​ളെ വി​ല​യി​രു​ത്താ​ൻ കോ​ട​തി​ക്ക് ക​ഴി​യ​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ, താ​ര​ത​മ്യേ​ന ദു​ർ​ബ​ല​മാ​യ സ​ന്തു​ല​ന​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണ് കോ​ട​തി ചെ​യ്ത​ത്. രാ​ജ്യ​പു​രോ​ഗ​തി​ക്കും മ​ത​സൗ​ഹാ​ർ​ദ​ത്തി​നും വേ​ണ്ടി രാ​ജ്യ​ത്തെ നി​യ​മം എ​ന്ന നി​ല​യി​ൽ ത​ൽ​ക്കാ​ലം ഈ ​വി​ധി​യെ അം​ഗീ​ക​രി​ക്കു​ക മാ​ത്ര​മേ നി​ർ​വാ​ഹ​മു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തീ​ക്ഷി​ച്ച വി​ധി​ -കെ.കെ. മുഹമ്മദ്
കോ​ഴി​ക്കോ​ട്: സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യ​ത് പ്ര​തീ​ക്ഷി​ച്ച വി​ധി​യാ​ണെ​ന്ന് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ കെ.​കെ. മു​ഹ​മ്മ​ദ്. ഇ​ത്ര മ​നോ​ഹ​ര​മാ​യി പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തി​യി​ല്ല. ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ന​ൽ​കി​യ എ​ല്ലാ കാ​ര്യ​ങ്ങ​ളും കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്ഷേ​ത്ര​ഭാ​ഗ​ങ്ങ​ൾ മു​ഴു​വ​ൻ ക്ഷേ​ത്ര​ത്തി​നാ​യി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന രീ​തി​യി​ലാ​ണ് വി​ധി. ഇ​ത​ല്ലാ​തെ മ​റ്റൊ​രു പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​വി​ല്ലെ​ന്ന് ര​ണ്ടു​മാ​സം അ​വി​ടെ താ​മ​സി​ച്ച ആ​ളെ​ന്ന നി​ല​യി​ൽ വ്യ​ക്ത​മാ​യി പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​ര​മൊ​രു നി​ഗ​മ​ന​ത്തി​ൽ സു​പ്രീം​കോ​ട​തി എ​ത്തി​ച്ചേ​ർ​ന്ന​ത് ച​രി​ത്ര​വ​സ്തു​ത​ക​ളു​ടേ​യും പു​രാ​വ​സ്തു​ക്ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

വിധി മാനിക്കുന്നു -മുനവ്വറലി
ആലപ്പുഴ: ബാബരി കേസിൽ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്ന്​  മുസ്​ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി  തങ്ങൾ ആലപ്പുഴയിൽ പറഞ്ഞു. എല്ലാവരും സംയമനം പാലിക്കണം. 
ബാബരി കേസിൽ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന്​ മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി അംഗം സാദിഖ്​ അലി തങ്ങൾ. എല്ലാവരും ഇത് അംഗീകരിക്കണം. ഇതി​​​​​​​​െൻറ പേരിൽ ഇനി പ്രകോപനങ്ങൾ ഉണ്ടാകരുതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

വി​ധി​യെ തു​റ​ന്ന​മ​ന​സ്സോ​ടെ സ്വീ​ക​രി​ക്കാ​ൻ കഴിയണം -ജ. കെമാൽ പാഷ
കൊ​ച്ചി: ബാ​ബ​രി മ​സ്​​ജി​ദ്​-​രാ​മ​ജ​ന്മ​ഭൂ​മി ത​ർ​ക്ക​വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​പേ​രും സം​യ​മ​ന​ത്തോ​ടെ വി​ധി​യെ കാ​ണ​ണ​മെ​ന്ന്​ റി​ട്ട. ജ​സ്​​റ്റി​സ്​ ബി. ​കെ​മാ​ൽ പാ​ഷ. ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം സ​ഹൃ​ദ​യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. 
ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യം ബ​ഹു​സ്വ​ര​ത​യാ​ണ്. ഇ​നി​യും ഒ​രു ആ​രാ​ധ​നാ​ല​യ​ത്തി​​​​​െൻറ പേ​രി​ൽ ര​ക്തം ചി​ന്ത​രു​ത്. ശ​ത്രു​ത​യും വി​ദ്വേ​ഷ​വും അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​രി​ക്കു​ന്നു. വി​ധി​യെ തു​റ​ന്ന​മ​ന​സ്സോ​ടെ സ്വീ​ക​രി​ക്കാ​നും അം​ഗീ​ക​രി​ക്കാ​നും മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും ക​ഴി​യ​ണം. പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ്ര​ശ്​​ന​ത്തെ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്​​താ​വ​ന​ക​ളി​ൽ​നി​ന്നും പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കാ​ൻ എ​ല്ലാ​പേ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Loading...
COMMENTS