Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതനിക്ക് ഡി.ജി.പി പദവി...

തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്​

text_fields
bookmark_border
തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്​
cancel

തിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സർക്കാറിന്​ കത്തുനൽകി.

സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ്​ മേധാവി അനിൽ കാന്തിനെക്കാള്‍ മുന്നിലാണ്​ സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

സംസ്ഥാനത്തെ പ​ുതിയ പൊലീസ്​ മേധാവിയെ തെരഞ്ഞെടുക്കാൻ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന്​ പുറമെ സന്ധ്യയും അനിൽകാന്തുമാണുണ്ടായിരുന്നത്​.

എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ ഡി.ജി.പി ഗ്രേഡ്​ നൽകിയാണ്​ നിയമിച്ചത്​. സന്ധ്യക്ക്​ ഡി.ജി.പി പദവി നല്‍കിയതുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DGPB sandhya
News Summary - B sandhya demand that DGP status
Next Story