Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി. രമേഷ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ്

text_fields
bookmark_border
ബി. രമേഷ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ്
cancel
camera_alt

ബി. ​ര​മേ​ഷ്, ജോ​ജി കൂ​ട്ടു​മ്മേൽ

Listen to this Article

കൊച്ചി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായി ബി. രമേഷിനെയും ജനറൽ സെക്രട്ടറിയായി ജോജി കൂട്ടുമ്മേലിനെയും ട്രഷററായി എം. സുജിത്തിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. ഇ.കെ. ബ്രിജേഷ്, ടി. ലിസി (വൈസ് പ്രസി), പി. രമേഷ് കുമാർ, ടി. പ്രദോഷ്, എൽ. ഷൈലജ (സെക്ര), ഡോ. യു. നന്ദകുമാർ (ശാസ്ത്രഗതി എഡിറ്റർ), ടി.കെ. മീരാഭായി (യുറീക്ക എഡിറ്റർ), പി.കെ. ദേവരാജൻ (ശാസ്ത്രകേരളം എഡിറ്റർ), സി. റിസ്വാൻ (ലൂക്ക എഡിറ്റർ), ജി. സാജൻ (സയൻസ് കേരള ചാനൽ എഡിറ്റർ).

തിരുവനന്തപുരം സ്വദേശിയായ ബി. രമേഷ് വൈദ്യുതി ബോർഡിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ചു. നിലവിൽ ശാസ്ത്രഗതി എഡിറ്ററാണ്. കുമരകം സ്വദേശിയായ ജോജി കൂട്ടുമ്മേൽ, കാവാലം ഗവ. സ്കൂൾ അധ്യാപകനും എഴുത്തുകാരനും പ്രഭാഷകനുമാണ്. എം. സുജിത് കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - B. Ramesh elected as Sastra Sahitya Parishad President
Next Story