Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ സർവകലാശാലക്ക്​...

ആരോഗ്യ സർവകലാശാലക്ക്​ മുന്നിൽ ബി.ഫാം വിദ്യാർഥികളുടെ രാപ്പകൽ നിരാഹാര സമരം

text_fields
bookmark_border
ആരോഗ്യ സർവകലാശാലക്ക്​ മുന്നിൽ ബി.ഫാം വിദ്യാർഥികളുടെ രാപ്പകൽ നിരാഹാര സമരം
cancel
camera_alt

ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ ബി.​ഫാം വി​ദ്യാ​ർ​ഥി​ക​ൾ നടത്തിയ രാ​പ്പ​ക​ൽ നി​രാ​ഹാ​ര സ​മ​രം

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ മു​ന്നി​ൽ ബി.​ഫാം വി​ദ്യാ​ർ​ഥി​ക​ൾ രാ​പ്പ​ക​ൽ നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങി.

കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഇ​യ​ർ ബാ​ക്ക് പി​ൻ​വ​ലി​ക്കു​ക, ഫീ​സി​ൽ ഇ​ള​വ് വ​രു​ത്തു​ക, കോ​ഴ്സ് ദൈ​ർ​ഘ്യം കൂ​ട്ടാ​തെ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ൽ നി​ന്നും ബു​ദ്ധി​മു​ട്ടു​ക​ളി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഒ​രാ​ഴ്ച​യാ​യി സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​ര​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​പ്പ​ക​ൽ നി​രാ​ഹാ​ര​മാ​ക്കി ശ​ക്ത​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ബി.​ഫാം മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. സ​മ​ര​സ​മി​തി കോ ​ഓ​ഡി​നേ​റ്റ​ർ എ​സ്. അ​ഭി​ൻ ഷാ, ​നൗ​ഫ​ൽ അ​ലി, നി​യാ​സ് മു​ഹ​മ്മ​ദ്, അ​ർ​പ്പി​ത എ​ന്നി​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala health universityStudents strikeday-night strikeB Pharm
News Summary - B Pharm students day-night strike in front of Kerala Health University
Next Story