Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗോപാലകൃഷ്​ണ​ന്‍റെ...

ഗോപാലകൃഷ്​ണ​ന്‍റെ തോൽവി ബി.ജെ.പിയിലെ ചേരിപ്പോരി​ന്‍റെ ഫലമെന്ന്​ സൂചന

text_fields
bookmark_border
ഗോപാലകൃഷ്​ണ​ന്‍റെ തോൽവി ബി.ജെ.പിയിലെ ചേരിപ്പോരി​ന്‍റെ ഫലമെന്ന്​ സൂചന
cancel

തൃശൂർ: തൃശൂരിൽ സിറ്റിങ് സീറ്റിൽ ബി.ജെ.പി സംസ്​ഥാന വക്​താവും പാർട്ടിയുടെ മേയർ സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക്​ പരാജയപ്പെട്ടത്​ പാർട്ടിയിൽ പൊട്ടിത്തെറിക്കിടയാക്കും. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരാണ്​ ഗോപാലകൃഷ്​ണൻ പരാജയപ്പെടാൻ കാരണമെന്നാണ്​ സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്​ണ​െൻറ സ്​ഥാനാർഥിത്വം തടയുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പിയിലെ പ്രബല വിഭാഗം വോട്ടുമറിച്ചതായി പാർട്ടിക്കുള്ളിൽ സംസാരമുണ്ട്​.

നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗോപാലകൃഷ്​ണന്​ താൽപര്യമില്ലായിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാവ് തന്നെ മല്‍സരിക്കണമെന്ന ആര്‍.എസ്.എസ് നിർദേശത്തി​െൻറ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണന് മത്സരരംഗ​ത്ത്​ ഇറങ്ങേണ്ടിവന്നത്​. ശക്തമായ മല്‍സരം കോര്‍പറേഷനില്‍ കാഴ്ചവയ്ക്കണമെങ്കില്‍ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്നായിരുന്നു ആർ.എസ്​.എസ്​ നിലപാട്​. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിനെട്ടു ഡിവിഷനുകളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തെത്തിയ നേട്ടം വിലയിരുത്തിയാണ് ആർ.എസ്​.എസ്​ ഇത്തരത്തിലൊരു നീക്കം നടത്തിയത്​.

ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ തോറ്റത്​ ഗോപാലകൃഷ്ണന്​ വലിയ തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർഥി എ.കെ. സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്നെ തോൽപ്പിക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്ന് ഗോപാലകൃഷ്​ണൻ ആരോപിച്ചിരുന്നു. കുട്ടന്‍കുളങ്ങര ഡിവിഷനിലെ നിലവിലുള്ള വനിതാ കൗണ്‍സിലറെ മാറ്റിയതില്‍ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടയിലാണ്​ ഗോപാലകൃഷ്​ണൻ മത്സരിക്കാനെത്തിയത്​. സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ്​ താൽകാലികമായി ഈ പിണക്കത്തിന്​ അറുതി വരുത്തിയത്​. ഗോപാലകൃഷ്​ണ​െൻറ തോൽവി ബി.ജെ.പി ജില്ല ഘടകത്തിലെ ചേരിപ്പോര്​ രൂക്ഷമാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:b gopalakrishnanpanchayat election 2020BJP
News Summary - b Gopalakrishnans defeat was the result of a BJP groupism
Next Story