Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിക്കും സി.പി.എമ്മിനുമെതിരെ ഒളിയമ്പുമായി ബി. അശോക്

text_fields
bookmark_border
B. Ashok
cancel
camera_alt

ബി. അശോക്

തിരുവനന്തപുരം: സി.പി.എമ്മിനെയും പിണറായി വിജയനെയും പേരുപരാമർശിക്കാതെ രൂക്ഷമായി വിമർശിച്ച് ഉന്നതി വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന്റെ ലേഖനം. മഹാരാജാവായാലും ഗുരുസ്വാമിയായാലും നടപടികളുടെ നഗ്നത ജനങ്ങൾ കാണുമ്പോൾ വസ്ത്രത്തിന്റെ ശ്രേഷ്ഠതയെ കുറിച്ച് പ്രസംഗിച്ചിട്ട് കാര്യമില്ലെന്നും പഠിക്കേണ്ടത് വസ്ത്രം എങ്ങനെ നഷ്ടപ്പെട്ടു എന്നതാണെന്നും അശോക് കേരളശബ്ദത്തിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

തിരുത്തലിന് തയാറാകാത്ത ഗുരുസ്വാമിയോടൊപ്പം മലകയറ്റം അസാധ്യമാണെന്ന് ശിഷ്യന്മാർ തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കാം. ആ കഥയിൽ നേതാവ് വീണ്ടും ജനങ്ങളെ പഠിപ്പിക്കാൻ ഇറങ്ങുകയില്ല, ജനങ്ങളിൽ നിന്ന് പഠിക്കാൻ ഇറങ്ങുകയാണ് വേണ്ടത്. അതാണ് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ യഥാർഥ പുനരുജ്ജീവനം. ദീർഘമായ പൊതുജീവിതത്തിന്‍റെ അവസാനത്തിൽ മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി അധികാരത്തിൽ തുടരുന്നതല്ല, മാന്യമായി പിന്മാറാൻ കഴിയുന്നതാണ്. തെറ്റുകൾ സമ്മതിക്കാനും വിമർശകരെ ശത്രുക്കളായി കാണാതെ കേൾക്കാനും സ്വന്തം തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും കഴിയണം.

വർഷങ്ങളായി അധികാരം, സംഘടന, ഭരണകൂടം, ഉപദേശക വൃന്ദം, പ്രചാരണ സംവിധാനം, രാഷ്ട്രീയ അഹങ്കാരം എന്നിവ ചേർത്ത് നിർമിച്ച മുഴുവൻ ഭരണശൈലിയാണ് തെറ്റിയത്. ജനങ്ങളുടെ വിധിയെ ‘വഴിതെറ്റിയവരുടെ അബദ്ധം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും തിരികെ വരാനാവില്ല. ചരിത്രം ഒരു നേതാവിനെ അവസാന പ്രസംഗം കൊണ്ട് മാത്രമല്ല ഓർക്കുക, അവസാനഘട്ടത്തിൽ അദ്ദേഹം വിമർശനത്തെ എങ്ങനെ നേരിട്ടു എന്നതുകൊണ്ട് കൂടിയാണ് -ലേഖനത്തിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Education Principal Secretary B Ashok's article sharply criticizes CPM and Pinarayi Vijayan
Next Story