Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴൂർ സ്വദേശിനിയുടെ മരണം: കൊലപാതകമെന്ന് പരാതി, ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
അഴൂർ സ്വദേശിനിയുടെ മരണം: കൊലപാതകമെന്ന് പരാതി, ഭർത്താവ് അറസ്റ്റിൽ
cancel
camera_alt

മ​രി​ച്ച ആ​ർ​ഷ. അ​റ​സ്റ്റി​ലാ​യ

ഭ​ർ​ത്താ​വ് സു​മേ​ഷ്

ആറ്റിങ്ങൽ: പതിനെട്ടുകാരിയെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ. അഴൂർ പെരുങ്ങുഴി ചല്ലിമുക്ക് വയലിൽതിട്ട വീട്ടിൽ അജിത - സന്തോഷ് ദമ്പതികളുടെ മകൾ ആർഷയാണ് (18) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഭർത്താവ് സുമേഷിന്റെ വീട്ടിലാണ് സംഭവം. ആത്മഹത്യ ചെയ്ത ആർഷയെ കഴുത്തിൽ കെട്ടിയ ഷാൾ വേർപെടുത്തി കട്ടിലിൽ കിടത്തുകയായിരുന്നെന്ന് ഭർതൃവീട്ടുകാർ പറയുന്നു. എന്നാൽ, ആർഷ ആത്മഹത്യ ചെയ്തതല്ല കൊല ചെയ്യപ്പെട്ടതാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഡ്യൂക്ക് ഉണ്ണി എന്നറിയപ്പെടുന്ന സുമേഷ് ലഹരി പദാർഥങ്ങൾക്ക് അടിമയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.

രണ്ട് മാസം മുമ്പായിരുന്നു ആർഷ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് സുമേഷിനെ വിവാഹം ചെയ്തത്. സുമേഷ് ആർഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ബന്ധുക്കളുടെ പരാതിയെതുടർന്ന് ചിറയിൻകീഴ് പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് സുമേഷിനെ അറസ്റ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Azhoor native's death-murder case-husband arrested
Next Story