Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഴിയൂരിൽ എസ്.ഡി.പി.ഐ...

അഴിയൂരിൽ എസ്.ഡി.പി.ഐ ജയിച്ച വാർഡിൽ എൽ.ഡി.എഫിന് ഏഴ് വോട്ട്, ആറാംസ്ഥാനം; ഒരു വാർഡിൽ സി.പി.എമ്മിന് 10 വോട്ട് മാത്രം

text_fields
bookmark_border
അഴിയൂരിൽ എസ്.ഡി.പി.ഐ ജയിച്ച വാർഡിൽ എൽ.ഡി.എഫിന് ഏഴ് വോട്ട്, ആറാംസ്ഥാനം; ഒരു വാർഡിൽ സി.പി.എമ്മിന് 10 വോട്ട് മാത്രം
cancel
Listen to this Article

വടകര: കനത്ത പോരാട്ടം നടന്ന അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് ദയനീയ പരാജയം. ഒരു വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വെറും ഏഴുവോട്ടുകൾ മാത്രമാണ് കിട്ടിയത്. എസ്.ഡി.പി.ഐ ജയിച്ച 20-ാം വാർഡിലാണ് സംഭവം.

രണ്ടാംസ്ഥാനത്ത് മുസ്‌ലിംലീഗാണ്. വെൽഫെയർ പാർട്ടി, ബിജെപി, അപരൻ എന്നിവർക്കും പുറകിൽ ആറാം സ്ഥാനത്താണ് എൽ.ഡി.എഫ് സ്ഥാനാർഥി.

എസ്.ഡി.പി.ഐ സ്ഥാനാർഥി സബാദ് വി.പിക്ക് 721ഉം ലീഗ് സ്ഥാനാർഥി നവാസ് നെല്ലോളിക്ക് 531ഉം വോട്ട് ലഭിച്ചിട്ടുണ്ട്. ഇവിടെ സി.പി.എം-എസ്.ഡി.പി.ഐ കൂട്ടുകെട്ട് ആരോപിച്ച് യു.ഡി.എഫ് രംഗത്തുവന്നു. എൽ.ഡി.എഫ് സ്ഥാനാർഥി അജേഷ് കെ.​എമ്മിന് ഏഴുവോട്ടാണ് ലഭിച്ചത്.

പഞ്ചായത്തിലെ ഒന്നാം വാർഡായ പൂഴിത്തലയിൽ സി.പി.എം സ്ഥാനാർഥിക്ക് വെറും 10 വോട്ടുകൊണ്ട് തൃപ്തിയടയേണ്ടിവന്നു. ലീഗ് സ്ഥാനാർഥി സാജിദ് നെല്ലോളി 684 വോട്ടിന് ജയിച്ച ഈ വാർഡിൽ എസ്.ഡി.പി.ഐ പ്രതിനിധി സാലിം പുനത്തിൽ 483 വോട്ടുനേടിയപ്പോൾ സി.പി.എം സ്ഥാനാർഥി കെ.കെ. ഹമീദിന് 10 വോട്ടുകളുമായി നാലാം സ്ഥാനമാണ് ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPI#azhiyurLDFCPM
News Summary - Azhiyur panchayath LDF got seven votes in sixth place SDPI won
Next Story