Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
narendra modi
cancel
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പഭക്​തർ...

അയ്യപ്പഭക്​തർ ക്രിമിനലുകളല്ല, ഇടതു സർക്കാർ അവരെ നേരിട്ടത്​ ലാത്തികൊണ്ട്​ - പ്രധാനമന്ത്രി

text_fields
bookmark_border

പത്തനംതിട്ട: ഊഷ്​മളമായി സ്വാഗതം ചെ​​േയ്യണ്ട അയ്യപ്പഭക്​തരെ ലാത്തി ഉപയോഗിച്ച്​ നേരിടുകയാണ്​ ​ഇടതുപക്ഷ സർക്കാർ ചെയ്​തതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള രാഷ്​ട്രീയം മാറുകയാണെന്നും എൻ.ഡി.എ ഭരണത്തെ സ്വീകരിക്കാൻ കേരളം തയാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ​എൻ.ഡി.എയുടെ തെര​െഞ്ഞടുപ്പ്​ പ്രചരണാർഥം കോന്നിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.

ശരണം വളികളോ​െടയാണ്​ പ്രസംഗം തുടങ്ങിയത്​. തുടർന്ന്​ സ്വാമി അയ്യപ്പ​നാൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിൽ എത്തിയതിൽ സന്തോഷമു​​െണ്ടന്നും അയ്യപ്പ​െൻറ മുന്നിൽ പ്രണമിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഇടതുപക്ഷത്തിനും സർക്കാറിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ്​ നടത്തിയത്​. നിഷ്​കളങ്കരായ അയ്യപ്പഭക്​തരാരും ക്രിമിനലുകളോ കുറ്റവാളികളോ അ​ല്ല. 41 ദിവസത്തെ കഠിന വ്രതമെടുത്തുകൊണ്ടാണ്​ ദശലക്ഷകണക്കിന്​ അയ്യപ്പഭക്​തർ എത്തുന്നത്​.

അവരു​െട സമർപ്പണവും വിശ്വാസവും ഈ ഭൂമിയെ കൂടുതൽ പവിത്രമാക്കുന്നു. സഹജീവികൾക്ക്​ എങ്ങിനെ നന്മവരുത്തണം എന്ന്​ സ്വാമി അയ്യപ്പനിൽ നിന്ന്​ മനസ്സിലാക്കുന്നു. പക്ഷേ, ഇടതുപക്ഷ സർക്കാർ എന്താണ്​ ചെയ്​തത്​. കേരളത്തി​െൻറ സംസ്​കാര​െത്ത പിന്തിരിപ്പനാണെന്ന്​ ആക്ഷേപിച്ചു. ഇപ്പോൾ അവർ ഏജൻറുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകർക്കാൻ ​ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതീയ സംസ്​കാര​െത്ത തെറ്റായി ചിത്രീകരിക്കാൻ എക്കാലത്തും ശ്രമിച്ചവരാണ്​ ഇടത്​ പക്ഷക്കാർ. ഇൗ കള്ളത്തരങ്ങൾ എക്കാലത്തും വിലപ്പോകില്ല. ലോകമാകെ തിരസ്​കരിച്ച തത്വസംഹിതയുടെ പേരുപറഞ്ഞ്​ ഇൗ നാടി​െൻറ സംസ്​കാര​െത്ത ചവിട്ടിമെതിക്കാൻ അനുവദിക്കില്ല.

കമ്യൂണിസം കാട്ടു തീപോലെയാണ്. അത്​ സ്വയം കത്തിയെരിയും, ചുറ്റുമുള്ളതിനെയെല്ലാം ചു​ട്ടെരിക്കുമെന്നുമാണ്​ ഭരണഘടനാ ശിൽപിയായ ബാബാ സാഹേബ്​ അംബേദ്​കർ പറഞ്ഞത്​. നാടി​െൻറ സംസ്​കാര​െത്ത തകർക്കാനുള്ള നീക്ക​​ത്തിനെതിരെ ബി.​െജ.പിയുടെ പ്രവർത്തകർ എക്കാലത്തും നിലകൊള്ളും.

നമ്മുടേത്​ എല്ലാവ​െരയും ഉൾ​െക്കാള്ളുന്ന കാഴ്​ചപ്പാടാണ്​. കേരളത്തി​െൻറ സംസ്​കാരവും വികസനവും സംരക്ഷിക്കാനും പുരോഗതി ഉറപ്പുവരുത്താനും പരിശ്രമങ്ങൾ എൻ.ഡി.എ നടത്തും. ഇടതു വലത്​ മുന്നണികൾ ഏഴു പാപം ചെയ്​തു. രണ്ട്​ മുന്നണികളിലും കുടുംബാധിപത്യമാണ്​ നടക്കുന്നത്​.

ഇടതുപക്ഷ​െത്ത വലിയൊരു നേതാവി​െൻറ മകൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ അധികം പറയുന്നില്ല. നിങ്ങൾ ഏവർക്കും അത്​ അറിയുന്നതാണല്ലോ. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽ.ഡി.ഫും യു.ഡി.ഫും ധാരണ ഉണ്ടാക്കുകയാണ്. സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്ന്​ കുറ്റപ്പെടുത്തി.

ഈ മുന്നണികളിൽ നിന്ന്​ കേരളത്തെ മോചിപ്പിച്ച്​ രാഷ്​ട്രീയ തിന്മകൾക്ക്​ അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവി​െട തടിച്ചുകൂടിയ ജനസഞ്ചയം കേരള രാഷ്​ട്രീയം മാറുന്നതി​െൻറ തെളിവാണ്​. കേരള രാഷ്​ട്രീയ​െത്ത കുറിച്ച്​ വിശകലനം നടത്തുന്ന പണ്ഡിതർക്ക്​ ഈ മാറ്റം കാണാനാവുന്നി​​െല്ലന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Ayyappans are not criminals, the Left government confronted them with lathi - Prime Minister
Next Story