ആഗോള അയ്യപ്പ സംഗമം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsപമ്പ: ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ ആറ് മുതല്‍ പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കും. 8.30 മുതല്‍ 9.30 വരെ ഭജന്‍ നടക്കും. തുടർന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ പ്രാർഥനയോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ദേവസ്വംവകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും.
ഉച്ചക്ക് 12 മുതല്‍ തത്ത്വമസി, ശ്രീരാമ സാകേതം, ശബരി എന്നീ വേദികളിലായി ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയാറെടുപ്പുകളും എന്നീ വിഷയങ്ങളിൽ ഒരേ സമയം ചര്‍ച്ച നടക്കും. രണ്ട് മുതല്‍ വിജയ് യേശുദാസ് നയിക്കുന്ന അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയുമുണ്ടാകും. 3.20 ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാന വേദിയില്‍ സമാപന സമ്മേളനവും നടക്കും. ഇതിനുശേഷം പ്രതിനിധികള്‍ ശബരിമല ദര്‍ശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

