അയ്യപ്പസംഗമം: ഹരജി ദേവസ്വം ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു
text_fieldsകൊച്ചി: ശബരിമലയിൽ ഈ മാസം 20ന് നടത്താനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജി ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ആഗോള അയ്യപ്പസംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽനിന്ന് ഫണ്ട് നൽകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശ്ശേരി സ്വദേശി എം. നന്ദകുമാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
തിങ്കളാഴ്ച ഹരജി അവധിക്കാല ബെഞ്ചായ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മുമ്പാകെയാണ് എത്തിയത്. പരിപാടിയുടെ സംഘാടകർ ആരെന്ന ചോദ്യത്തിന് ദേവസ്വം ബോർഡാണെന്ന് അഭിഭാഷകൻ അറിയച്ചതിനെത്തുടർന്നാണ് ഹരജി ദേവസ്വം ബെഞ്ചിന് വിട്ടത്. ഹരജി വീണ്ടും സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.
ശബരിമല തീർഥാടനത്തിന്റെയും ഹിന്ദുക്കളുടെയും പേരിൽ നടത്തുന്ന പരിപാടിയിൽ ദേവസ്വം ബോർഡിന്റെ ഫണ്ട് ചെലവിടുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം. ഹിന്ദുമത തത്ത്വങ്ങളിൽപെട്ട ‘തത്വമസി’യുടെ പ്രചാരണത്തിനെന്ന പേരിൽ സർക്കാർ പണം ചെലവിടുന്നത് ഭരണഘടന വിരുദ്ധമാണ്. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സർക്കാറിന് അധികാരമില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

