Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പ സംഗമം;...

അയ്യപ്പ സംഗമം; എസ്റ്റിമേറ്റ്​ തുകയെ ന്യായീകരിച്ച്​, ഓഡിറ്ററെ തള്ളി ഈവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനി

text_fields
bookmark_border
അയ്യപ്പ സംഗമം; എസ്റ്റിമേറ്റ്​ തുകയെ ന്യായീകരിച്ച്​, ഓഡിറ്ററെ തള്ളി ഈവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനി
cancel

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നാ​യി ന​ൽ​കി​യ എ​സ്റ്റി​മേ​റ്റ് തു​ക​യെ ന്യാ​യീ​ക​രി​ച്ചും വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന ഓ​ഡി​റ്റ​റു​ടെ ആ​ക്ഷേ​പ​ത്തെ ത​ള്ളി​യും മു​ഖ്യ​സം​ഘാ​ട​ന ചു​മ​ത​ല നി​ർ​വ​ഹി​ച്ച ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ സ്ഥാ​പ​നം. ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്​ ന​ൽ​കി​യ ക​ത്തി​ലാ​ണ്​ ഊ​രാ​ളു​ങ്ക​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​യ ട്രി​പ്പി​ൾ ഐ.​സി (ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ആ​ൻ​ഡ് ക​ൺ​സ്​​ട്ര​ക്ഷ​ൻ) ഇ​ക്കാ​ര്യ​ങ്ങ​ൾ വ​ൽ​ക്​​ത​മാ​ക്കി​യ​ത്. ക​ണ​ക്കു​ക​ളി​ലും ചെ​ല​വു​ക​ളി​ലും ചി​ല പോ​രാ​യ്മ​ക​ളു​ണ്ടെ​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വാ​ദം ത​ള്ളു​ന്ന​താ​ണ്​ ട്രി​പ്പി​ൾ ഐ.​സി​യു​ടെ ക​ത്ത്.

സം​ഗ​മ​ത്തി​ന്‍റെ സം​ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ​ ഓ​ഡി​റ്റ​ർ ഒ​രു വി​വ​ര​വും തേ​ടി​യി​ല്ലെ​ന്ന്​ സ്ഥാ​പ​നം പ​റ​യു​ന്നു. ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ സ്ഥാ​പ​ന​ത്തോ​ട്​ സ​മ​ർ​പ്പി​ച്ച എ​സ്റ്റി​മേ​റ്റ്​ തു​ക കു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ദേ​വ​സ്വം ബോ​ർ​ഡ് യോ​ഗ​ശേ​ഷം പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞ​ത്.

തു​ക കു​റ​ക്ക​ണ​മെ​ന്ന ബോ​ർ​ഡി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഉ​പ​ക​രാ​ർ കൊ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ൾ​പ്പെ​ടെ ച​ർ​ച്ച​ക്കൊ​രു​ങ്ങു​ക​യാ​ണ് ഈ​വ​ന്‍റ്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്പ​നി. സം​ഗ​മം ന​ട​ത്തി​പ്പി​ന്​ 6.45 കോ​ടി ​ചെ​ല​വാ​യെ​ന്നാ​ണ്​ ക​ണ​ക്ക്. ചെ​ല​വ്​ 4.99 കോ​ടി​യി​ൽ നി​ർ​ത്താ​നാ​ണ്​ ബോ​ർ​ഡി​ന്റെ​ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentAyyappa sangamamKerala News
News Summary - ayyappa sangamam
Next Story