അയ്യപ്പ സംഗമം: പന്തളം കൊട്ടാരത്തെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡ്
text_fieldsപന്തളം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ദേവസ്വം ബോർഡ് പ്രതിനിധികൾ പന്തളം കൊട്ടാരത്തിലെത്തി ചർച്ച നടത്തും.
പന്തളം കൊട്ടാരം ആഗോള അയ്യപ്പ സംഗമത്തിനെതിരായ നിലപാട് അറിയിച്ചതോടെയാണ് അനുനയനീക്കം. ശബരിമല സ്ത്രീ പ്രവേശനം വിവാദമായ സമയത്ത് പന്തളം കൊട്ടാരം നാമജപ ഘോഷയാത്രയുമായി സർക്കാറിനെതിരായ പ്രതിഷേധത്തിന് മുന്നിലുണ്ടായിരുന്നു.
ആഗോള അയ്യപ്പ സംഗമം കൊണ്ട് ഭക്തർക്ക് എന്ത് ഗുണമാണ് ഉണ്ടാവുക എന്ന് വ്യക്തമാക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെട്ടത്. 2018 ലെ നാമജപ ഘോഷയാത്രകളിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കുമേൽ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും കൊട്ടാരം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ദേവസ്വം ബോർഡ് പ്രതിനിധികൾ പന്തളം കൊട്ടാരവുമായി ചർച്ച നടത്തുമെന്ന വിവരം പന്തളം കൊട്ടാരം നിഷേധിച്ചു. അയ്യപ്പ സംഗമത്തിന് ക്ഷണിക്കുന്നതിനായി ദേവസ്വം ബോർഡ് പ്രസിഡൻറ് കൊട്ടാരവുമായി ബന്ധപ്പെട്ടിരുന്നതായി കൊട്ടാരം പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

