അയ്യപ്പജ്യോതിക്കെതിരെ അക്രമം; സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്
text_fieldsപയ്യന്നൂർ (കണ്ണൂർ): ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അയ്യപ്പജ്യോതി തെളിക്കൽ പരിപാടിക്കെതിരെ പയ്യന് നൂർ മേഖലയിലുണ്ടായ ആക്രമണത്തിൽ നാൽപതോളം സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. പരിക്കേറ്റ് തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ കഴിയുന്ന അയ്യപ്പസേവാസമാജം കണ്ണൂർ ജില്ല ഭാരവാഹി കാങ്കോൽ കരിങ്കുഴിയിലെ വി.വി. രാമചന്ദ്രൻ (57), ബി.ജെ.പി പയ്യന്നൂർ മുനിസിപ്പൽ ജനറൽ സെക്രട്ടറി അന്നൂരിലെ പുത്തലത്ത് കുമാരൻ (62) എന്നിവരുടെ പരാതിയിലാണ് കേസ്. പെരു മ്പയിൽവെച്ചാണ് ഇവരെ ആക്രമിച്ചത്. അക്രമത്തിൽ പൊലീസുകാരുൾപ്പെടെ നിരവധിപേർക്ക് പരിക്കേൽക്കുകയും അഞ്ചോളം വാഹനങ ്ങൾ തകർക്കുകയുംചെയ്തു.
കരിവെള്ളൂർ, ആണൂർ, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലാണ് ഒരുസംഘമാളുകൾ അയ്യപ്പജ്യോതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിനടുത്തുവെച്ച് പ്രചാരണവാഹനം അടിച്ചുതകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് പലയിടത്തും ലാത്തി വീശിയിരുന്നു. കല്ലേറിൽ രണ്ടു പൊലീസുകാർക്കും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കും പരിക്കേറ്റു. പരിക്കേറ്റ പാടിയോട്ടുചാൽ സ്വദേശി ബിനീഷ് (30), കാഞ്ഞങ്ങാട് സ്വദേശി നവനീത് കൃഷ്ണ (24) എന്നിവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചിലരെ കാഞ്ഞങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘർഷവിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ സംഭവസ്ഥലത്തെത്തിയിരുന്നു.
അയ്യപ്പജ്യോതിക്കെതിരെ പയ്യന്നൂരിലുണ്ടായ ആക്രമണത്തെ തുടർന്ന് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. പയ്യന്നൂരിൽ പ്രതിഷേധപ്രകടനം നടത്തി. പെരുമ്പയിൽ നിന്ന് പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തേക്ക് നടന്ന പ്രകടനത്തിന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന കോഓഡിനേറ്റർ കെ. രഞ്ജിത്ത്, ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ് എന്നിവർ നേതൃത്വം നൽകി. സംഭവത്തെ തുടർന്ന് സംഘർഷമുണ്ടാകാതിരിക്കാൻ പയ്യന്നൂരിൽ പൊലീസ് കനത്ത ജാഗ്രതയിലാണ്.
പൊലീസുകാരന് മർദനം: അഞ്ചു പേർക്കെതിരെ വധശ്രമക്കേസ്
പയ്യോളി: അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരനെ മർദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ അറസ്റ്റിലായ അയനിക്കാട് പതിനാറാം കണ്ടത്തിൽ രമിലേഷിനെ (29) പയ്യോളി കോടതി റിമാൻഡ് ചെയ്തു. നാലുപേർക്കായി അന്വേഷണം ഊർജിതമാക്കി.
വടകര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അയനിക്കാട് മൂവായിരം വലിയോത്ത് പി. പ്രദീപ് കുമാറിനാണ് (39) ദേശീയപാതയിൽ അയനിക്കാട് വെച്ച് ബുധനാഴ്ച വൈകീട്ട് മർദനമേറ്റത്. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന പ്രദീപ് കുമാറിനെ ഇടറോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞശേഷം മർദിച്ചെന്നാണ് പരാതി. വിവരമറിഞ്ഞ് പയ്യോളി പൊലീസ് ഇൻസ്പെക്ടർ എം.പി. രാജേഷിെൻറ നേതൃത്വത്തിലാണ് പരിക്കേറ്റ ഇദ്ദേഹത്തെ വടകര ഗവ. ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
