Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പ ഭക്തർ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്

text_fields
bookmark_border
laha accident
cancel

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു. തമിഴ്നാട് സ്വദേശികളായ 10 പേർക്ക് പരിക്കേറ്റു. പുലർച്ചെ 3.30നാണ് മിനി ബസ് ളാഹ വലിയ വളവിൽ അപകടത്തിൽപ്പെട്ടത്.

15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴു പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Show Full Article
TAGS:accident sabarimala 
News Summary - Ayyappa devotees' minibus overturns, injuring 10
Next Story