അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsറാന്നി: പി.എം റോഡിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാഹനങ്ങൾ തമ്മിലിടിച്ച് കർണാടക സ്വദേശി മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. രണ്ട് പേരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിൽ നിന്നും വന്ന മിനിബസും റാന്നി ഭാഗത്തുനിന്ന് വന്ന കാറുമാണ് അപകടത്തിൽപെട്ടത്.
നാലുപേർ സഞ്ചരിച്ച കർണ്ണാടക രജിസ്ട്രേഷനുള്ള എർട്ടിഗ കാർ തമിഴ്നാട്ടിൽനിന്ന് വന്ന മിനിബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ തകർന്ന് തരിപ്പണമായി. ഒരാൾ തൽക്ഷണം മരണപ്പെട്ടു. പൊലീസും ഫയർ ഫോഴ്‌സും ചേർന്ന് വാഹനം വെട്ടിപൊളിച്ചാണ് മരിച്ച ആളെ പുറത്തെടുത്തത്.
അപകടസ്ഥലത്തിന് സമീപം റാന്നി പഞ്ചായത്തിന്റെ പാലിയേറ്റവ് ആംബുലൻസ് ഉണ്ടായിരുന്നു. പരിക്കേറ്റ മൂന്ന് പേരെയും അംബുലൻസ് ഡ്രൈവർ ബിനു ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ സമയോചിത ഇടപെടലാണ് പരിക്കേറ്റ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

