Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പനും ആർത്തവവും;...

അയ്യപ്പനും ആർത്തവവും; കേരള വർമയിൽ വീണ്ടും ബോർഡ് വിവാദം

text_fields
bookmark_border
kerala-varma-college
cancel

തൃ​ശൂ​ർ: ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ പു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വാ​ഗ​ത​മേ​കി എ​സ്.​എ​ഫ്.​ഐ​യു​ടെ പേ​ രി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ബോ​ർ​ഡി​നെ​ചൊ​ല്ലി വി​വാ​ദം. ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം അ​നി​വാ​ര്യ​മാ​ണെ ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ ഉ​ള്ള​ട​ക്ക​മാ​ണ് ഉ​ള്ള​തെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ ദി​ക്കു​മ്പോ​ൾ ത​ങ്ങ​ള​ല്ല ബോ​ർ​ഡ് സ്ഥാ​പി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റു ം രം​ഗ​ത്തെ​ത്തി. ‘ശ​ബ​രി​മ​ല സ്​​ത്രീ​പ്ര​വേ​ശ​നം: സ​മ​രം അ​നി​വാ​ര്യം- എ​സ്.​എ​ഫ്.​ഐ’ എ​ന്നെ​ഴു​തി​യ ബോ​ർ​ഡി​ൽ ര​ക്​​തം ഒ​ലി​ച്ചി​റ​ങ്ങു​ന്ന കാ​ലു​ക​ൾ​ക്ക് ന​ടു​വി​ൽ ത​ല​കീ​ഴാ​യു​ള്ള അ​യ്യ​പ്പ​േ​ൻ​റ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണു​ള്ള​ത്.

‘പി​റ​വി, അ​തൊ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. പെ​ണ്ണു​ട​ലി​ന് മാ​ത്രം ക​ഴി​യു​ന്ന​ത്. അ​യ്യ​നും അ​ച്​ഛ​നും ഞാ​നും പി​റ​ന്ന് വീ​ണ​തൊ​രേ വ​ഴി​യി​ലൂ​ടെ. എ​വി​ടെ ആ​ർ​ത്ത​വം അ​ശു​ദ്ധി​യാ​കു​ന്നു​വോ... എ​വി​ടെ സ്​​ത്രീ​ക​ൾ ഭ്ര​ഷ്​​ട​രാ​കു​ന്നു​വോ... അ​വി​ടെ നീ ​നി​​െൻറ പി​റ​വി​യെ നി​ഷേ​ധി​ക്കു​ന്നു. സ​മ​യ​മാ​യി ഉ​ന്മൂ​ല​നം ചെ​യ്യേ​ണ്ട ക​പ​ട വി​ശ്വാ​സ​ങ്ങ​ൾ​ക്ക് നേ​രെ മു​ഖം തി​രി​ക്കാ​ൻ. ശ​ബ​രി​മ​ല സ്​​ത്രീ പ്ര​വേ​ശ​നം സ​മ​രം അ​നി​വാ​ര്യം’ എ​ന്നാ​ണ് ബോ​ർ​ഡി​​െൻറ ഉ​ള്ള​ട​ക്കം.

ഡി​ഗ്രി പ്ര​വേ​ശ​നം ആ​രം​ഭി​ക്കു​ന്ന ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച കോ​ള​ജി​ൽ പൊ​ലീ​സ്​ കാ​വ​ലു​ണ്ടാ​യി​രു​ന്നു. വി​വാ​ദ​ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ഉ​യ​ർ​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലാ​ണ്. ഇ​തോ​ടെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സ്​ പ്രി​ൻ​സി​പ്പ​ലി​ന് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. വി​വാ​ദ ബോ​ർ​ഡ് നീ​ക്കാ​ൻ അ​ച്ച​ട​ക്ക ക​മ്മി​റ്റി ശി​പാ​ർ​ശ ചെ​യ്തു. തു​ട​ർ​ന്നാ​ണ് ബോ​ർ​ഡ് അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. എ​ന്നാ​ൽ, ത​ങ്ങ​ളാ​ണ് ബോ​ർ​ഡ് എ​ടു​ത്തു​മാ​റ്റി​യ​തെ​ന്നും യൂ​നി​റ്റി​നോ പ്ര​വ​ർ​ത്ത​ക​ർ​ക്കോ ഇ​തു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും എ​സ്.​എ​ഫ്.​ഐ പ​റ​യു​ന്നു. ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​ൻ മ​ന​പ്പൂ​ർ​വം സൃ​ഷ്​​ടി​ച്ച​താ​ണ് വി​വാ​ദ​മെ​ന്നും യൂ​നി​റ്റ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

ബി.​ജെ.​പി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
തൃ​ശൂ​ർ: ശ്രീ ​കേ​ര​ള വ​ർ​മ കോ​ള​ജി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച് അ​യ്യ​പ്പ​നെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ക​യു​മാ​ണെ​ന്നും ആ​രോ​പി​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്തേ​ക്ക് ബി.​ജെ.​പി മാ​ർ​ച്ച് ന​ട​ത്തി. കു​റ്റ​ക്കാ​രെ കോ​ള​ജി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എ. ​നാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. എ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAyyappa and MensesKerala Varma College Thrissur
News Summary - Ayyappa and Menses in Kerala Varma College Thrissur -Kerala News
Next Story