അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി; ഭൂമി അടയാളപ്പെടുത്താൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
text_fieldsഅയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റി സ്ഥലമേെറ്റടുപ്പിന് മുന്നോടിയായി
ഭൂമി അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടയുന്നു
കാലടി: അയ്യമ്പുഴയിൽ ആരംഭിക്കുന്ന ഗിഫ്റ്റ് സിറ്റിയുമായി ബന്ധപ്പെട്ടുള്ള സ്ഥലമേറ്റടുപ്പിന് മൂന്നോടിയായി ഭൂമി അടയാളപ്പെടുത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശവാസികൾ തടഞ്ഞു. ജനങ്ങളുടെ എതിർപ്പ് വകെവക്കാതെ കിൻഫ്ര ഉദ്യോഗസ്ഥർ എത്തിയത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ജനപ്രതിനിധികളോടും ഭൂവുടമകളോടും ആലോചിക്കാതെ വ്യാഴാഴ്ച രാവിലെയാണ് പദ്ധതി പ്രദേശത്ത് ഉദ്യോഗസ്ഥരെത്തിയത്. വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ കൂട്ടമായെത്തി പ്രതിഷേധമറിയിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അയ്യമ്പുഴ എസ്.ഐയുടെ നേതൃത്വത്തിൽ െപാലീസ് സംഘം സ്ഥലത്തെത്തി. കോവിഡ് ഭീതി ഒഴിയുന്നതിന് മുമ്പ്, െതരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കകം ഭൂമി ഏറ്റെടുക്കൽ നീക്കങ്ങളുമായി സർക്കാർ മുന്നോട്ടിറങ്ങിയത് അംഗീകരിക്കാനാവില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
കലക്ടർ പറഞ്ഞത് തരിശുഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കുന്നത് എന്നാണ്. എന്നാൽ, നിർദിഷ്ട പദ്ധതിപ്രദേശത്ത് ഒരിഞ്ചുപോലും തരിശുഭൂമിയില്ല. വീടുകളും കൃഷിഭൂമിയും ഉൾപ്പെടുന്ന ഭൂമിയാണ് നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
വീടുകൾ പൂർണമായും ഒഴിവാക്കി സ്ഥലമേറ്റെടുപ്പ് പൂർത്തീകരിക്കാൻ കഴിയിെല്ലന്നിരിക്കെ, കൃഷിസ്ഥലങ്ങൾ മാത്രം അടയാളപ്പെടുത്താൻ തുടങ്ങിയത് ജനങ്ങളെ വഞ്ചിക്കാനാണ്. ആദ്യഘട്ട ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ടാം ഘട്ടത്തിൽ വീടുകൾകൂടി ഉൾപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് അമലാപുരം ഏരിയ സമരസമിതി സെക്രട്ടറി തോമസ് മൂലൻ ആരോപിച്ചു.
ഡൽഹിയിലെ കർഷക സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യപിക്കുകയും സ്വന്തം നാട്ടിലെ കർഷകരെ അവഗണിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് സെക്രട്ടറി തോമസ് മൂലൻ പറഞ്ഞു.
പ്രതിഷേധത്തെത്തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

