ആയുഷ് ഫാർമസി കൗൺസിൽ രൂപവത്കരിക്കണം -കെ.ജി.എച്ച്.പി.ഒ
text_fieldsഏറ്റുമാനൂർ: ആയുഷ് വൈദ്യശാസ്ത്രങ്ങൾക്ക് പ്രത്യേകമായി ഫാർമസി കൗൺസിൽ രൂപവത്കരിക്കണമെന്ന് കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ്സ് ഓർഗനൈസേഷൻ (കെ.ജി.എച്ച്.പി.ഒ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.സി. ബോബി അധ്യക്ഷതവഹിച്ചു. സി.കെ. ആശ എം.എൽ.എ മുഖ്യപ്രഭാഷണവും ഹോമിയോപതി ഡയറക്ടർ ഡോ.എം.എൻ. വിജയാംബിക ഉപഹാര സമർപ്പണവും നടത്തി. നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് പടികര, ജനറൽ സെക്രട്ടറി നജീബ് ഇബ്രാഹീം, ഡോ.കെ.സി. പ്രശോഭ് കുമാർ , ഡോ. ജസി ഉതുപ്പ്, പി.എം. മുഹമ്മദ് അഷ്റഫ്, ദീപു ദിവാകർ, കെ. രാഗേഷ് കുമാർ, ഡി. ദിവ്യമോൾ, കെ.കെ. രാജേഷ്, പി.എസ്. ജ്യോതി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.കെ അനിൽകുമാർ (പ്രസി), ഇ.സി. അനീഷ് കുമാർ, സി. ഉമാദേവി (വൈസ് പ്രസി), കെ. സജീഷ് (ജന. സെക്ര), കെ. പ്രവീൺ, പി.എസ്. പ്രശോഭ (ജോ. സെക്ര), സി.ഡി. ശ്രീകുമാർ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

